Quantcast

ഒമാൻ-ഇറാൻ വാതക പൈപ്പ്‌ലൈൻ പദ്ധതി പുനുരുജീവിപ്പിക്കുന്നു

2013ലാണ് കടലിനടിയിലെ പൈപ്പ് ലൈൻ പദ്ധതിക്കായി കരാർ ആദ്യം ഒപ്പിട്ടത്

MediaOne Logo

ijas

  • Updated:

    2022-05-26 18:44:57.0

Published:

26 May 2022 6:43 PM GMT

ഒമാൻ-ഇറാൻ വാതക പൈപ്പ്‌ലൈൻ പദ്ധതി പുനുരുജീവിപ്പിക്കുന്നു
X

മസ്കത്ത്: പത്ത് വർഷത്തോളമായി നിർത്തിവെച്ചിരുന്ന ഒമാൻ-ഇറാൻ വാതക പൈപ്പ്‌ലൈൻ പദ്ധതി പുനുരുജീവിപ്പിക്കുന്നു. ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസിയുടെ സന്ദർശനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും 60 ശതകോടി ഡോളറിന്‍റെ വാതക പൈപ്പ് ലൈൻ നിർമാണം പുനരുജ്ജീവിപ്പിക്കാൻ ധാരണയായിരികുന്നത്. ഇറാൻ പ്രസിഡന്‍റിന്‍റെ സന്ദർശനത്തെ തുടർന്ന് നടത്തിയ ചർച്ചകളുടെ ഭാഗമായി വാതക പൈപ്പ്‌ലൈൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ടെഹ്റാൻ സമ്മതിച്ചതായി ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ഇറാൻ എണ്ണ മന്ത്രി ജവാദ് ഔജി ഒമാനിലെത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ധാരണയിലും എത്തിയിരുന്നു.

2013ലാണ് കടലിനടിയിലെ പൈപ്പ് ലൈൻ പദ്ധതിക്കായി കരാർ ആദ്യം ഒപ്പിട്ടത്. ഇറാനിൽനിന്ന് ഒമാനിലെ മുസന്ദം പ്രവിശ്യയിലേക്ക് വാതകം എത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിലയിലെ വിയോജിപ്പിനെ തുടർന്ന് കരാർ നിർത്തിവച്ചു. 2015ലെ ആണവ പദ്ധതിയിൽനിന്ന് യു.എസ് പിന്മാറിയതോടെ പദ്ധതിക്ക് വീണ്ടും കാലതാമസം നേരിട്ടു. പദ്ധതി പുനരുജീവിപ്പിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദഗ്ധർ പറയുന്നു.

Oman-Iran gas pipeline project may become a reality

TAGS :

Next Story