Quantcast

സലാലയിൽ മലയാള വിഭാഗം സർഗോത്സവം സംഘടിപ്പിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ഒതുങ്ങി കൂടേണ്ടി വന്ന വിദ്യാർത്ഥികൾക്ക് വലിയ അശ്വാസമായിരുന്നു ഇത്തരം മത്സരപരിപാടികൾ എന്ന് രക്ഷിതാക്കൾ അറിയിച്ചതായി മലയാള വിഭാഗം കൺവീനർ സി. വി. സുദർശനൻ ഉദ്ഘാടനത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-10 07:43:07.0

Published:

10 Oct 2021 7:40 AM GMT

സലാലയിൽ മലയാള വിഭാഗം സർഗോത്സവം സംഘടിപ്പിച്ചു.
X

സലാല മലയാള വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച സർഗോത്സവം 2021 പ്രസംഗ മത്സരത്തിൽ വിജയിയായ അധോയ്ദ് മനോജിന് ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ്‌ രാകേഷ് ത്സാ സർട്ടിഫിക്കറ്റ് നൽകുന്നു.

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം സലാലയിലെ വിദ്യാർത്ഥി കൾക്കായി സർഗോത്സവം സംഘടിപ്പിച്ചു. പ്രസംഗ മത്സരം, കവിത പാരായണം, ഫാഷൻ ഷോ തുടങ്ങിയവയിലാണ് മത്സരങ്ങൾ നടന്നത്. ഓൺലൈൻ വഴി സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

മത്സരത്തിൽ വിജയികളായവർക്ക് ക്ലബ്ബ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റകളും ട്രോഫികളും വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ഒതുങ്ങി കൂടേണ്ടി വന്ന വിദ്യാർത്ഥികൾക്ക് വലിയ അശ്വാസമായിരുന്നു ഇത്തരം മത്സരപരിപാടികൾ എന്ന് രക്ഷിതാക്കൾ അറിയിച്ചതായി മലയാള വിഭാഗം കൺവീനർ സി. വി. സുദർശനൻ ഉദ്ഘാടനത്തിൽ പറഞ്ഞു. ഈദ് ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ വിജയിച്ച അപർണ വരുൺ ചടങ്ങിൽ സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങി. മലയാളവിഭാഗം രക്ഷധികാരിയും കോൺസുലാർ ഏജന്റുമായ ഡോ:സനാതനൻ, സോഷ്യൽ ക്ലബ്‌ പ്രസിഡന്റ്‌ രാകേഷ് ജാ, ക്ലബ്‌ വൈസ് പ്രസിഡന്റ്‌ സണ്ണി ജേക്കബ്, ക്ലബ്‌ നിരീക്ഷകൻ ഡോ:രാജാശേഖരൻ, മുൻ കൺവീനർമാരായ ഡോ:നിസ്‌താർ, വി.ജി. ഗോപകുമാർ, ട്രഷറർ സബീർ പി.ടി, കോ കൺവീനർ ദിൽരാജ് നായർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ മനോജ്‌, ദീപക്, ക്ലബ്‌ കമ്മിറ്റി മെമ്പർ ഹരികുമാർ, അജിത് എന്നിവരും സമ്മാനദാനം നടത്തി.കൾച്ചറൽ സെക്രട്ടറി ശ്രീജികുമാർ നായർ പരിപാടികൾ നിയന്ത്രിച്ചു.പരിപാടികൾ നടത്തുന്നതിന് അനുകൂല സാഹചര്യം ഉണ്ടായാൽ ഉടനെ തന്നെ ബാലകലോത്സവം നടത്തുമെന്ന് കൺവീനർ അറിയിച്ചു.


Next Story