Quantcast

മക്കയിൽ സുരക്ഷ ശക്തം; ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് മക്കാ ഇമാം

ദുൽഹജ്ജ് മാസത്തിലെ ആദ്യ ജുമുഅയായ ഇന്ന് പങ്കെടുത്ത് ദശലക്ഷങ്ങൾ

MediaOne Logo

Web Desk

  • Published:

    22 May 2026 10:44 PM IST

Security is tight in Mecca; Mecca Imam urges to preserve the sanctity of Hajj
X

ജിദ്ദ: ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് മക്ക ഹറമിലെ ഇമാം. സുരക്ഷയും സൗകര്യവും പരിഗണിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മക്ക ഇമാം പറഞ്ഞു. ശരിയായ പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്നത് മറ്റ് തീർഥാടകർക്ക് പ്രയാസമുണ്ടാക്കുമെന്നും ഇമാം ഓർമിപ്പിച്ചു. ഇന്ന്, ദുൽഹജ്ജ് മാസത്തിലെ ആദ്യ ജുമുഅയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 13 ലക്ഷത്തിലധികം തീർഥാടകരാണ് ഈ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത്.

തിരക്ക് പരിഗണിച്ച് ഇന്നലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഹറമിലേക്കുള്ള ബസ് സർവീസ് നിർത്തിയിരുന്നു. ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും അടുത്തുള്ള പള്ളികളിൽ നമസ്കാരം നിർവഹിച്ചു. ഭൂരിഭാഗം ഹാജിമാരും എത്തിയതോടെ മക്കയും പരിസരവും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. വിവിധ സുരക്ഷാ വിഭാഗങ്ങളെത്തി മക്കയിലുടനീളം സുരക്ഷ ശക്തമാക്കുകയാണ്.

TAGS :

Next Story