ഹജ്ജ് നിയമം ലംഘിച്ചു; അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 8 പേർ പിടിയിൽ
ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു

റിയാദ്: ഹജ്ജ് നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 8 വിദേശികളെ ഹജ്ജ് സുരക്ഷാ സേന പിടികൂടി. പിടിയിലായവർ തുർക്കി സ്വദേശികളാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
ഹജ്ജ് നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. നിയമലംഘകരെ കണ്ടെത്തിയാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിവരമറിയിക്കണമെന്ന് സുരക്ഷാ വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

