Quantcast

കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പ്

എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തുകയുടെ ഇടപാടാണ്​ പുതുതായി നടന്നത്

MediaOne Logo

Web Desk

  • Published:

    25 July 2021 5:19 PM GMT

കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പ്
X

കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പ്​. ജൂണിൽ മാത്രം ആറായിരത്തിലേ​റെ ഇടപാടുകളിലൂടെ 14.79 ബില്ല്യൺ ദിർഹമിന്‍റെ ബിസിനസാണ്​ നടന്നത്​. ​ദുബൈ ലാൻഡ്​ വിഭാഗമാണ്​ കണക്കുകൾ പുറത്തുവിട്ടത്.

എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തുകയുടെ ഇടപാടാണ്​ പുതുതായി നടന്നത്​. മെയ്​ മാസത്തേതിൽ നിന്ന്​ ഭിന്നമായി 44 ശതമാനത്തിലേറെ ഇടപാട്​ വർധനവാണ്​ ജൂണിൽ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ഇതേസമയത്തെ ഇടപാടുകളേക്കാൾ ഗണ്യമായ വളർച്ചയും​ രേഖപ്പെടുത്തി.

വില്ലകൾക്കാണ്​ ഏറ്റവും കൂടുതൽ ആവശ്യക്കാർ​. ഗ്രീൻ കമ്മ്യൂണിറ്റി, മുഹമ്മദ്​ ബിൻ റാശിദ്​ സിറ്റി, ദുബൈ ഹിൽസ്​ എസ്​റ്റേറ്റ്​, അറേബ്യൻ റേഞ്ചേഴ്​സ്​ 3 തുടങ്ങിയവയാണ്​ ഇടപാടുകാർ കൂടുതൽ താൽപര്യപ്പെടുന്ന മേഖലകൾ. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ വിൽപനയേക്കാൾ ഏറെ വർധന രേഖപ്പെടുത്തിയത്​. റിയൽ എസ്​റ്റേറ്റ്​ മേഖല തിരിച്ചുവരുന്നതി​ന്‍റെ സൂചനയായും വിലയിരുത്തപ്പെടുന്നു. വാക്​സിൻ പ്രക്രിയയിൽ ഏ​റെ മുന്നോട്ടുപോയതും എക്​സ്​പോ അടക്കമുള്ള ലോകോത്തര പരിപാടികളും വിപണിക്ക്​ ഉത്തേജനം പകർന്ന ഘടകങ്ങളാണ്​.

TAGS :

Next Story