Quantcast

ദുബൈയിൽ അൽബദായിലും ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിലും ഡ്രോണാക്രമണം; ആളപായമില്ല

പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്ടം പതിച്ചാണ് അപകടം

MediaOne Logo

Web Desk

  • Published:

    12 March 2026 5:06 PM IST

Dubai confirms drone incident in Al Badaa; debris falls on Sheikh Zayed Road building
X

ദുബൈ: ദുബൈയിൽ രണ്ടിടത്ത് ഡ്രോണാക്രമണം ഉണ്ടായതായി ദുബൈ മീഡിയ ഓഫീസ്. റെസിഡൻഷ്യൽ മേഖലയായ അൽബദായിലും ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിലുമാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിന് നേരിയ നാശനഷ്ടം നേരിട്ടെങ്കിലും രണ്ടിടത്തും ആളപായമില്ല. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്ടം പതിച്ചാണ് നാശമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതിരോധിക്കുന്നതിന് മുമ്പായി സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ‌‌നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്ന് പുലർച്ചെ ദുബൈ ക്രീക്ക് ഹാർബറിൽ നടന്ന ഡ്രോണാക്രമണത്തിൽ താമസ കെട്ടിടത്തിന് തീപിടിക്കുകയും ഇവിടെ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story