Quantcast

അറബി ഭാഷാ നൈപുണ്യത്തിന് മലയാളിക്ക് ഗോൾഡൻ വിസ അംഗീകാരം

എഴുത്തു ഭാഷക്ക് പുറമെ, ഗൾഫ് സംസാര ഭാഷയായ ഖലീജി ലഹ്‌ജയും അനായാസം കൈകാര്യം ചെയ്യാനുള്ള വ്യതിരിക്തമായ നസീമിന്റെ കഴിവിനെയാണ് ദുബായ് കൾച്ചറൽ അഥോറിറ്റി പ്രത്യേകമായി പരിഗണിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-20 09:39:58.0

Published:

20 Oct 2021 9:38 AM GMT

അറബി ഭാഷാ നൈപുണ്യത്തിന് മലയാളിക്ക് ഗോൾഡൻ വിസ അംഗീകാരം
X

ദുബൈ : മലയാളിയായ പ്രമുഖ അറബി ഭാഷാ വിദഗ്ദൻ നസീം ഹംസ ദേവതിയാലിനു, അറബി ഭാഷയിലുള്ള പ്രാവീണ്യം, വിവർത്തന കല നൈപുണ്യം, അധ്യാപനം, എഴുത്ത് തുടങ്ങിയ ഭാഷാ കഴിവുകൾ, സേവനങ്ങൾ എന്നിവ പരിഗണിച്ച് ദുബൈ ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ ആദരം.

അറബിയിൽ പോസ്റ്റ് ഗ്രാജുവേഷനും ജേര്ണലിസത്തിൽ പി ജി ഡിപ്ലോമയും പൂർത്തിയാക്കിയ നസീം രണ്ടു പതിറ്റാണ്ടിലധികമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉന്നത ദ്വിഭാഷാ പദവികളിൽ ജോലി ചെയ്തു വരികയായിരുന്നു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഓഫീസ്, ആർ ടി എ തുടങ്ങിയ സ്ഥാപനങ്ങളിൽ മീഡിയ സ്പെഷ്യലിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ വിവർത്തനം, അറബി ഭാഷാ പഠന കോഴ്സു്കൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന Awsome എന്ന കമ്പനിയുടെ മാനേജിങ് ഡിറക്ടറും അൽ ഹിന്ദിയ എന്ന അറബി ഓൺലൈൻ പത്രത്തിന്റെ (www.alhindiya.com) ചീഫ് എഡിറ്ററുമാണ് നസീം ഹംസ.

എഴുത്തു ഭാഷക്ക് പുറമെ, ഗൾഫ് സംസാര ഭാഷയായ ഖലീജി ലഹ്‌ജയും അനായാസം കൈകാര്യം ചെയ്യാനുള്ള വ്യതിരിക്തമായ നസീമിന്റെ കഴിവിനെയാണ് ദുബായ് കൾച്ചറൽ അഥോറിറ്റി പ്രത്യേകമായി പരിഗണിച്ചിരിക്കുന്നത്.

ഭാഷാ വിദ്യാർത്ഥികളായി നൂറുക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള നസീമിന്റെ തികച്ചും നൂതനമായ അധ്യാപന രീതിയും സമകാലിക വിഷയങ്ങളെ കുറിച്ചുള്ള അറബിയിലുള്ള മികച്ച ലേഖനങ്ങളും ഇതിനകം തന്നെ നാട്ടിലും മറുനാട്ടിലും വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

യു എ ഇ യിലെ വിവിധ അറബി ക്ലബ്ബുകളിൽ വിവിധ വിഷയങ്ങളവതരിപ്പിച്ചു സജീവ സാന്നിധ്യമറിയിക്കുന്ന അദ്ദേഹം അറബി ഭാഷയുടെ പ്രചാരണത്തിനായുള്ള വിവിധ സംരംഭങ്ങളുടെ പണിപ്പുരയിൽ കൂടിയാണ്. രാഹുൽ ഗാന്ധി യു എ ഇ സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക അറബി മീഡിയ ട്രാൻസ്‌ലേറ്ററാവാനും നസീമിന് അവസരം ലഭിച്ചിട്ടുണ്ട്.

Next Story