ദുബൈ വ്യവസായി തമ്പാൻ നമ്പ്യാർ അന്തരിച്ചു

40 വർഷത്തിലേറെ ദുബൈയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം കുറച്ചുവർഷങ്ങളായി നാട്ടിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-14 07:52:55.0

Published:

14 Jan 2022 7:50 AM GMT

ദുബൈ വ്യവസായി തമ്പാൻ നമ്പ്യാർ അന്തരിച്ചു
X

ദുബൈ: ദുബൈയിൽ ദീർഘകാലം പ്രവാസിയും പ്രമുഖ ബിസിനസുകാരനുമായിരുന്ന കണ്ണൂർ ചെറുകുന്ന് പാലക്കിൽ പുത്തൻവീട്ടിൽ തമ്പാൻ നമ്പ്യാർ (73) അന്തരിച്ചു. ഇന്നു രാവിലെ ആറരയ്ക്ക് കണ്ണൂരിലായിരുന്നു അന്ത്യം. വൈ.എം. ബെഷവാരി ട്രേഡിങ് കമ്പനി സ്ഥാപകനാണ്. 40 വർഷത്തിലേറെ ദുബൈയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം കുറച്ചുവർഷങ്ങളായി നാട്ടിലായിരുന്നു. ഭാര്യ ഓമന. മക്കൾ: സന്തോഷ് (കോസി ഗാർമെന്റ്സ് ദുബൈ), സംഗീത (കാനഡ). ജയരാജ്, പ്രിയ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്നു വൈകീട്ട്.

Next Story