Quantcast

സ്ത്രീകളുടെ ഹൃദയം സുരക്ഷിതമോ?

ജോലിസ്ഥലത്തെയും വ്യക്തിജീവിതത്തിലെയും സംഘര്‍ഷങ്ങളും തെറ്റായ ഭക്ഷണശൈലിയുമെല്ലാം സ്ത്രീകളുടെ ഹൃദയത്തെയും സുരക്ഷിതമല്ലാതാക്കി.

MediaOne Logo

Web Desk

  • Published:

    11 Nov 2018 5:04 PM GMT

സ്ത്രീകളുടെ ഹൃദയം സുരക്ഷിതമോ?
X

സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാവില്ലെന്നാണ് പൊതുവെയുള്ള ധാരണ. ആര്‍ത്തവവിരാമം വരെ സ്ത്രൈണ ഹോര്‍മോണുകള്‍ സ്ത്രീഹൃദയത്തെ ഒരുപരിധി വരെ സംരക്ഷിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഇക്കാലത്ത് ജോലിസ്ഥലത്തെയും വ്യക്തിജീവിതത്തിലെയും സംഘര്‍ഷങ്ങളും തെറ്റായ ഭക്ഷണശൈലിയുമെല്ലാം സ്ത്രീകളുടെ ഹൃദയത്തെയും സുരക്ഷിതമല്ലാതാക്കി.

കാരണങ്ങള്‍

1) ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡുമെല്ലാം ഹൃദയാരോഗ്യത്തെ കാര്‍ന്നുതിന്നുന്നു. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവയെല്ലാം ഒന്നിന് പിന്നാലെ ശരീരത്തെ ബാധിച്ച് ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു.

2) വ്യായാമം ചെയ്യാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. വ്യായാമം ചെയ്യാതിരിക്കല്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും മോശം ശീലമാണെന്നാണ് ആധുനിക പഠനങ്ങള്‍ പറയുന്നത്.

3) പ്രമേഹം സ്ത്രീകളെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു. പ്രമേഹരോഗബാധിതരായ പുരുഷന്മാരില്‍ ഹൃദ്രോഗ സാധ്യത 3-5 മടങ്ങ് ആണെങ്കില്‍ സ്ത്രീകളില്‍ 5 മുതല്‍ 7 മടങ്ങാണ്.

4) പുകവലിക്കുന്നത് പുരുഷന്‍ ആയാലും സ്ത്രീ ആയാലും ആരോഗ്യത്തിന് ഹാനികരമാണ്. സ്ത്രീകള്‍ പുകവലിച്ചില്ലെങ്കിലും പാസീവ് സ്മോക്കിങ് വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നവും ഗുരുതരമാണ്. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ശ്വാസകോശങ്ങളിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. ബി.പി വര്‍ധിച്ച് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു.

5) സ്ത്രീകളുടെ ഹൃദയാരോഗ്യം തകര്‍ക്കുന്നതില്‍ മാനസിക സംഘര്‍ഷം വഹിക്കുന്ന പങ്ക് വലുതാണ്. കുടുംബത്തിലേയോ ജോലി സ്ഥലത്തെയോ സംഘര്‍ഷങ്ങള്‍ ആരോടും തുറന്നുപറയുക പോലും ചെയ്യാതെ ഉള്ളില്‍ ഒതുക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനമുണ്ടാക്കി ഹൃദയാഘാതത്തിന് കാരണമാകുന്നു.

നെഞ്ചില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയെ ഗ്യാസ് എന്ന് സ്വയം തീരുമാനിക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. വ്യായാമം ചെയ്യാന്‍ ഉപേക്ഷ കാണിക്കരുത്. മാര്‍ക്കറ്റിലും മറ്റും പോയി വരുമ്പോള്‍ വാഹനങ്ങള്‍ ഒഴിവാക്കി നടക്കുക. മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളില്‍ ഒതുക്കാതെ പങ്കുവെയ്ക്കുക. കരച്ചില്‍ ഒരു മോശം കാര്യമല്ല. കണ്ണുനീരായി പുറത്തുപോകുന്നത് സംഘര്‍ഷങ്ങളാണ്. അങ്ങനെ ഹൃദയത്തിന്‍റെ ആരോഗ്യം ഉറപ്പാക്കാം.

TAGS :

Next Story