Quantcast

ഇന്ത്യന്‍ ഹോക്കി ടീം എക്കാലത്തേയും മികച്ച റാങ്കില്‍

2003ല്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ റാങ്കിംങ് ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ എക്കാലത്തേയും മികച്ച റാങ്കാണിത്.

MediaOne Logo

Web Desk

  • Published:

    3 March 2020 5:55 AM GMT

ഇന്ത്യന്‍ ഹോക്കി ടീം എക്കാലത്തേയും മികച്ച റാങ്കില്‍
X

ഹോക്കിയില്‍ ഇന്ത്യക്ക് എക്കാലത്തേയും മികച്ച റാങ്ക്. അഞ്ചാം റാങ്കിലായിരുന്ന ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതാണ് ഇപ്പോഴുള്ളത്. 2003ല്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ റാങ്കിംങ് ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ എക്കാലത്തേയും മികച്ച റാങ്കാണിത്.

എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗിലെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് റാങ്കിങിലും മുന്നേറ്റത്തിന് കാരണമായത്. ഒളിംപിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നാലാമതെത്തിയിരിക്കുന്നത്. ലോക ചാമ്പ്യന്മാരായ ബെല്‍ജിയമാണ് റാങ്കിംങില്‍ ഒന്നാമത്. ആസ്‌ട്രേലിയ രണ്ടാമതും നെതര്‍ലണ്ട് മൂന്നാമതുമാണ്.

വനിതാ ഹോക്കിയില്‍ ഇന്ത്യ ഒമ്പതാം റാങ്കിലാണ്. നെതര്‍ലണ്ട് ഒന്നാം റാങ്കിലും ആസ്‌ട്രേലിയ, അര്‍ജന്റീന, ജര്‍മ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള റാങ്കുകളിലുമുണ്ട്. ഹോക്കി റാങ്കിംങ് സംവിധാനത്തില്‍ ഈ വര്‍ഷം ആദ്യം മുതല്‍ മാറ്റം വരുത്തിയിരുന്നു. നേരത്തെ ടൂര്‍ണ്ണമെന്റ് അടിസ്ഥാനമാക്കിയുള്ള റാങ്കിംങായിരുന്നെങ്കില്‍ ഇപ്പോള്‍ ഹോക്കി ഫെഡറേഷന്‍ അംഗീകാരമുള്ള കളികള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംങ്.

TAGS :

Next Story