ഏതാകും ജനപ്രിയ ചിത്രം..? വോട്ടിങ് ആരംഭിച്ചു

ഇന്ന് രാവിലെ 10 മണിക്കാണ് പോളിങ് ആരംഭിച്ചത്. iffk.in എന്ന വെബ്സൈറ്റിലൂടെയോ എസ്.എം.എസ്സിലൂടെയോ പ്രേക്ഷകർക്ക് വോട്ടിങ് രേഖപ്പെടുത്താം. വോട്ടിങ് നാളെ ഉച്ചക്ക് രണ്ടിന് അവസാനിക്കും

MediaOne Logo

Web Desk

  • Updated:

    2018-12-12 07:26:18.0

Published:

12 Dec 2018 7:26 AM GMT

ഏതാകും ജനപ്രിയ ചിത്രം..? വോട്ടിങ് ആരംഭിച്ചു
X

ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ജനപ്രിയ ചിത്രത്തെ തെരഞ്ഞെടുക്കാനുള്ള പ്രേക്ഷകരുടെ വോട്ടിങ് ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് പോളിങ് ആരംഭിച്ചത്. iffk.in എന്ന വെബ്സൈറ്റിലൂടെയോ എസ്.എം.എസ്സിലൂടെയോ പ്രേക്ഷകർക്ക് വോട്ടിങ് രേഖപ്പെടുത്താം. വോട്ടിങ് നാളെ ഉച്ചക്ക് രണ്ടിന് അവസാനിക്കും. വൈകുന്നേരം ആറ് മണിക്ക് നിശാ
ഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് സമാപന ചടങ്ങുകൾ അരങ്ങേറും.

എസ്.എം.എസിലൂടെ വോട്ട് രേഖപ്പെടുത്തുന്നവർ iffk <space> movie code എന്ന ഫോർമാറ്റിൽ 56070 എന്ന നമ്പരിലേക്ക് അയക്കേണ്ടതാണ്. മത്സര വിഭാഗത്തിലെ 14 സിനിമകളിലേക്കാണ് വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസരം.

സിനിമയുടെ എസ്.എം.എസ് കോഡുകൾ

1. ഡെബ്റ്റ് - IC001

2.ഈ.മ.യൗ - IC002

3.എല്‍ ഏയ്ഞ്ചല്‍ - IC003

4.നൈറ്റ് ആക്‌സിഡന്റ് - IC004

5.പോയ്‌സണസ് റോസസ് -IC005

6.സുഡാനി ഫ്രം നൈജീരിയ -IC006

7.ടേക്കിങ് ദ ഹോഴ്‌സ് ടു ഈസ്റ്റ് ജൂബിലീസ് - IC007

8.ടെയിൽ ഓഫ് ദി സീ - IC008

9.ദി ബെഡ് - IC009

10.ദി ഡാർക്ക്റൂം - IC0010

11.ദി ഗ്രേവ്‍ലെസ് - IC0011

12.ദി റെഡ് ഫെലസ് - IC0012

13.ദി സൈലൻസ് - IC0013

14.വിഡോ ഓഫ് സൈലൻസ് - IC0014

TAGS :

Next Story