Quantcast

കെണിയൊരുക്കി ഇന്ത്യ; മൂന്ന് സ്പിന്നര്‍മാര്‍, ഇംഗ്ലണ്ടിന് ബാറ്റിങ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

MediaOne Logo

  • Published:

    5 Feb 2021 4:34 AM GMT

കെണിയൊരുക്കി ഇന്ത്യ; മൂന്ന് സ്പിന്നര്‍മാര്‍, ഇംഗ്ലണ്ടിന് ബാറ്റിങ്
X

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിന് പുറമെ ആസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാഷിങ്ടണ്‍ സുന്ദറും ഇടം നേടി. ഷഹബാസ് നദീമാണ് മറ്റൊരു സ്പിന്നര്‍. പരിശീലനത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരക്കാരനായാണ് നദീം ഇടം നേടുന്നത്. നായകനായി വിരാട് കോഹ് ലി തിരിച്ചെത്തി. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷബ് പന്ത്, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.

അതേസമയം ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ടില്‍ റോര്‍രി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്ക്, ഓലി പോപ്, ജോസ് ബട്ട്‌ലര്‍, ഡൊമിനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആദ്യം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ചെന്നൈയിലാണ്. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അഹമ്മദാബാദിലും നടക്കും. ടി20 മത്സരങ്ങളുടെ വേദിയും അഹമ്മദാബാദാണ്. പൂനെയിലാണ് ഏകദിനങ്ങള്‍.

TAGS :

Next Story