Quantcast

യോഗി ഗൊരഖ്‌പൂരിൽ; യു.പിയിൽ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി

MediaOne Logo

Web Desk

  • Updated:

    2022-01-15 10:16:58.0

Published:

15 Jan 2022 10:14 AM GMT

യോഗി ഗൊരഖ്‌പൂരിൽ; യു.പിയിൽ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി
X

അടുത്ത മാസം തുടങുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 107 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്‌പൂരിൽ നിന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാത്തുവിൽ നിന്നും മത്സരിക്കും. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 57 സ്ഥാനാർഥികളെയും രണ്ടാം ഘട്ടത്തിലെ 48 സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്.

" ആദ്യ ഘട്ടത്തിലെ 58 ൽ 57 സ്ഥാനാർഥികളെയും രണ്ടാം ഘട്ടത്തിലെ 55 ൽ 48 സ്ഥാനാർഥികളെയുമാണ് ഞങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നത്. ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തിൽ പാർട്ടിയുടെ പാർലമെന്ററി ബോർഡിൽ ചർച്ച നടത്തുകയും തീരുമാനം ദേശീയ അധ്യക്ഷന് വിടുകയും ചെയ്തു. ഇതിനുപുറമെ ചില സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകും." സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ആറാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ഗൊരഖ്‌പൂരിൽ നിന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുക. പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരെ ബി.ജെ.പി ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Summary : BJP declares first list for Uttar Pradesh polls, CM Yogi to contest from Gorakhpur

TAGS :

Next Story