Quantcast

മഹാരാഷ്ട്രയിൽ മഴ തുടരുന്നു; മരണസംഖ്യ 113, നൂറുപേരെ കാണാതായി

മണ്ണിടിച്ചിലുണ്ടായ മേഖലയിൽ നിന്ന് 90 പേരുടെ മൃതദേഹം ലഭിച്ചെന്ന് എൻ.ഡി.ആർ.എഫ് സംഘം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    25 July 2021 4:52 PM GMT

മഹാരാഷ്ട്രയിൽ മഴ തുടരുന്നു; മരണസംഖ്യ 113, നൂറുപേരെ കാണാതായി
X

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. മരണസംഖ്യ 113 ആയി. കോലാപൂർ, സത്ര, സംഗ്ലി ജില്ലകളിൽ പ്രളയം രൂക്ഷമായി തുടരുകയാണ്. പ്രളയബാധിതമായ 6 ജില്ലകളിൽ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ നിന്ന് 90 പേരുടെ മൃതദേഹം ലഭിച്ചെന്ന് എൻ.ഡി.ആർ.എഫ് സംഘം വ്യക്തമാക്കി.

മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബാങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 113 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 100 പേരെ ഇനിയും കണ്ടെത്താനുണ്ട്. 50 പേർക്ക് പരിക്ക് പറ്റി.

TAGS :

Next Story