Quantcast

ഗോവയിലെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സക്കറിയ ബി.ജെ.പിയിൽ ചേർന്നു

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറുമായി പാർട്ടി ഇപ്പോഴും നല്ല ബന്ധത്തിലാണെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് പർസേക്കർ പാർട്ടി വിട്ടത്.

MediaOne Logo

Web Desk

  • Published:

    25 Jan 2022 2:37 PM GMT

ഗോവയിലെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സക്കറിയ ബി.ജെ.പിയിൽ ചേർന്നു
X

ഗോവയിലെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സക്കറിയ ബി.ജെ.പിയിൽ ചേർന്നു. കലാൻഗ്യൂട്ട്‌ മണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. സക്കറിയയുമായി ചേർന്ന് കലാൻഗ്യൂട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ തടസ്സങ്ങളും മറികടന്ന് പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറുമായി പാർട്ടി ഇപ്പോഴും നല്ല ബന്ധത്തിലാണെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് പർസേക്കർ പാർട്ടി വിട്ടത്. അദ്ദേഹം എത്രയും പെട്ടെന്ന് പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സാവന്ത് പറഞ്ഞു.

അടുത്തിടെ ബി.ജെ.പി വിട്ട മൈക്കൽ ലോബോക്കെതിരെ സാവന്ത് രൂക്ഷവിമർശനമുന്നയിച്ചു. ലോബോ രാജ്യത്തെക്കാൾ സ്വന്തം ഭാര്യക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ലോബോ അടുത്തിടെയാണ് ഭാര്യക്കൊപ്പം ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഭാര്യക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനാലാണ് അദ്ദേഹം പാർട്ടി വിട്ടതെന്നാണ് ബി.ജെ.പിയുടെ ആരോപണം.

TAGS :

Next Story