Quantcast

ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയി: കണ്ടെടുത്തത് 16 മൃതദേഹങ്ങൾ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചിരിബാം റെയില്‍വേ നിര്‍മാണ മേഖലയിലായിരുന്നു ദുരന്തം

MediaOne Logo

Web Desk

  • Published:

    2 July 2022 3:12 AM GMT

ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയി:  കണ്ടെടുത്തത് 16 മൃതദേഹങ്ങൾ
X

ഇംഫാൽ: മണ്ണിടിച്ചിലിൽ മരിച്ചവർ 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. 16 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ബുധാനാഴ്ചയായിരുന്നു ഇംഫാലില്‍ മണ്ണിടിച്ചിലുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചിരിബാം റെയില്‍വേ നിര്‍മാണ മേഖലയിലായിരുന്നു ദുരന്തം. നിര്‍മാണ മേഖലയ്ക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയായിരുന്നു സൈനിക ക്യാംപുണ്ടായിരുന്നത്.

മോശം കാലാവസ്ഥയ്ക്ക് പിന്നാലെ വലിയൊരു മലയിടിഞ്ഞ് സൈനിക ക്യാംപിന് മുകളിലേക്ക് വീഴുകയായിരുന്നു. സൈനികര്‍ക്കൊപ്പം നിര്‍മാണത്തൊഴിലാളികളും അപകടത്തില്‍ പെട്ടു. അപകടത്തില്‍ 20 പേര്‍ മരിച്ചെന്നായിരുന്നു ഇന്നലെയുള്ള ഔദ്യോഗിക സ്ഥിരീകരണം. നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി ആദ്യഘട്ടത്തില്‍തന്നെ വിവരമുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ മരിച്ച ദുരന്തം ആദ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18 പേരെ ഇതുവരെ രക്ഷിച്ചെന്നും അദ്ദേഹം അറിയിച്ചു. ആളുകള്‍ ഇപ്പോഴും മണ്ണിനടയിലുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് മൂന്ന് ദിവസംകൂടി രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

TAGS :

Next Story