Quantcast

താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യ

തൃണമൂൽ കോൺഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. താജ്മഹലിനകത്ത് വിഗ്രഹങ്ങൾ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    2 July 2022 10:22 AM GMT

താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യ
X

ന്യൂഡൽഹി: താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. തൃണമൂൽ കോൺഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. താജ്മഹലിനകത്ത് വിഗ്രഹങ്ങൾ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.

താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ അടച്ചിട്ട മുറികൾ രണ്ട് മാസം മുമ്പ് തുറന്നിരുന്നു. അന്ന് മുറിക്കുള്ളിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബിജെപി നേതാവ് താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന് അവകാശപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെയാണ് അന്ന് കോടതി ഹരജി തള്ളിയത്.

TAGS :

Next Story