Quantcast

മരണത്തിന് ശേഷവും ഫോൺ ചോർത്തിയിരുന്നതായി എസ്.എ.ആര്‍ ഗീലാനിയുടെ മകൾ നുസ്റത്ത് ഗീലാനി

2017 മുതൽ പെഗാസസ് ഉപയോഗിച്ച് ഗീലാനിയുടെ ഫോൺ പല തവണ ഹാക്ക് ചെയ്തെന്നാണ് ഇപ്പോൾ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്

MediaOne Logo

ijas

  • Updated:

    2021-07-24 07:30:51.0

Published:

24 July 2021 7:23 AM GMT

മരണത്തിന് ശേഷവും ഫോൺ ചോർത്തിയിരുന്നതായി എസ്.എ.ആര്‍ ഗീലാനിയുടെ മകൾ നുസ്റത്ത് ഗീലാനി
X

മരണത്തിന് ശേഷവും ഫോൺ ചോർത്തിയിരുന്നതായി പെഗാസസ് ഹാകിങിന് ഇരയായ എസ്.എ.ആ൪ ഗീലാനിയുടെ മകൾ നുസ്റത്ത് ഗീലാനി. മരിച്ചിരുന്നില്ലെങ്കിൽ മറ്റൊരു കള്ളക്കേസിൽ കുടുക്കാനുള്ള എല്ലാ നീക്കവും സ൪ക്കാ൪ നടത്തിയിരുന്നു. മരിക്കുന്നതിന് ഒരു മാസം മുമ്പേ നിരവധി തവണ ഫോൺ ഹാക്ക് ചെയ്തു. പിതാവിന് തന്നെ ഇക്കാര്യം പലപ്പോഴായി അനുഭവപ്പെട്ടിരുന്നു. പാ൪ലമെന്‍റ് ആക്രമണ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഗീലാനിയെ ആരോ നിരന്തരമായി പിന്തുട൪ന്നിരുന്നു. ഭരണകൂടം വ്യാജ ഏറ്റുമുട്ടലിൽ കൊന്നേക്കുമെന്ന് പിതാവ് ഭയപ്പെട്ടു. ബന്ധുവിനോട് താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നും ഗീലാനി പറഞ്ഞിരുന്നതായി മകൻ നുസ്രത്ത് ഗീലാനി മീഡിയവണിനോട് പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ ചൂണ്ടിക്കാട്ടി 2004ൽ ഹൈകോടതിയിലും സുപ്രീംകോടതിയിലും എസ്.എ.ആ൪ ഗീലാനി സത്യവാങ്മൂലം നൽകിയിരുന്നു. കോടതി അത് തള്ളിയെങ്കിലും 2005ൽ അദ്ദേഹം വധശ്രമത്തിന് വിധേയമാവുകയും അഞ്ച് വെടിയുണ്ടകൾ ശരീരത്തിൽ തറക്കുകയും ചെയ്തു. അതിൽ മൂന്ന് വെടിയുണ്ടകൾ മരണം വരെ ശരീരത്തിൽ ബാക്കിയായി.

2017 മുതൽ പെഗാസസ് ഉപയോഗിച്ച് ഗീലാനിയുടെ ഫോൺ പല തവണ ഹാക്ക് ചെയ്തെന്നാണ് ഇപ്പോൾ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്. മരിക്കുന്നതിന് ഒരു മാസം മുന്നെ നിരവധി തവണയാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടത്. സ൪ക്കാ൪ പിന്തുണയുള്ള ആരോ ആണ് ചോ൪ത്തലിന് പിന്നിലെന്നും നുസ്റത്ത് ഗീലാനി മീഡിയവണിനോട് തുറന്നുപറഞ്ഞു.

TAGS :

Next Story