പ്രധാനമന്ത്രിയുടെ 71ാം ജന്മദിനത്തിൽ 71000 മൺചിരാതുകൾ തെളിച്ച് വാരണാസിയിലെ ജനങ്ങൾ
ഇന്ന് വൈകീട്ടാണ് വാരണാസിയിലെ ജനങ്ങൾ മൺചിരാതുകൾ തെളിച്ച് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളായ ഇന്ന് രാജ്യത്തിൻറെ വിവിധ കോണുകളിൽ നിന്ന് അദ്ദേഹത്തിന് പ്രമുഖരുൾപ്പെടെ നിരവധി പേര് ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ ജനങ്ങൾ വ്യവ്യത്യസ്തമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്. 71ാം ജന്മദിനത്തിന് തങ്ങളുടെ നേതാവിന് 71000 മൺചിരാതുകൾ തെളിച്ചാണ് തങ്ങളുടെ പ്രധാനമന്ത്രിക്ക് ആശംസ നേർന്നത്. ഇന്ന് വൈകീട്ടാണ് വാരണാസിയിലെ ജനങ്ങൾ മൺചിരാതുകൾ തെളിച്ച് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചത്.
People in Varanasi - PM Narendra Modi's parliamentary constituency - lit 71,000 earthen lamps this evening on the occasion of his 71st birthday today. pic.twitter.com/7U9eKfDtRS
— ANI UP (@ANINewsUP) September 17, 2021
പിറന്നാള്‍ ദിനത്തില്‍ പ്രാധനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ പശുപതികുമാര്‍. മോദി ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന പറഞ്ഞ അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ രാഷ്ട്രത്തലവനാണ് മോദിയെന്നും മാധ്യമങ്ങളോട് പറഞ്ഞു.
पूरे विश्व में हमारे देश का नाम ऊंचा करने वाले और सबसे ज्यादा लोकप्रिय नेता माननीय प्रधानमंत्री श्री @narendramodi जी को जन्मदिन की हार्दिक बधाई एवं शुभकामनाएँ। आपके अच्छे स्वास्थ्य और उत्तम जीवन की कामना करता हूँ। pic.twitter.com/XQHMtCkNsj
— Pashupati Kumar Paras (@PashupatiParas) September 16, 2021
നമ്മളാരും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍, ദൈവത്തിന്റെ രൂപത്തില്‍ നമ്മുടെയെല്ലാവരുടെയും മനസ്സില്‍ മോദിയുടെ രൂപമാണുള്ളത്. രാജ്യത്തിന്റെ വിധി തീരുമാനിക്കുന്ന അദ്ദേഹം ദൈവത്തിന്റെ മറ്റൊരു രൂപമാണെന്നും പശുപതികുമാര്‍ പറഞ്ഞു. ബി.ജെ.പി ഒരുക്കിയ മോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി.
Adjust Story Font
16