Quantcast

ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് മരണം

MediaOne Logo

Web Desk

  • Published:

    25 July 2021 12:05 PM GMT

ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് മരണം
X

ക്രിക്കറ്റ്​ കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത്​ എടുക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27) എന്നിവരാണ്​ മരിച്ചത്​. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ്​ മരണകാരണം. നോയിഡ സെക്​ടർ ആറിലാണ്​ സംഭവം.

കളിക്കിടെ പന്ത് എടുക്കാനായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു. ജൽനിഗം ഓപ്പറേറ്റർ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കൾ ചെവിക്കൊണ്ടിരുന്നില്ല. വിവരമറിഞ്ഞ്​ നിരവധി പേർ സ്ഥലത്ത്​ തടിച്ചുകൂടി. ജൽനിഗം ഓപ്പറേറ്ററും നാട്ടുകാരും ചേർന്ന്​ നാലുപേരെയും പുറത്തെടുത്ത്​ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരിച്ചിരുന്നു.

മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Next Story