Quantcast

യു.പിയിൽ സമാജ്‌വാദി പാർട്ടി എം.എൽ.എയെ ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പിറ്റേന്നാണ് നാഹിദ് ഹാസന്റെ അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    15 Jan 2022 1:53 PM GMT

യു.പിയിൽ സമാജ്‌വാദി പാർട്ടി എം.എൽ.എയെ ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു
X

ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടി എം.എൽ.എ നാഹിദ് ഹസനെ അറസ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരമുള്ള പഴയ കേസിലാണ് അറസ്റ്റ്. ഷംലി ജില്ലയിലെ കൈരാന മണ്ഡലത്തിൽ നിന്നും രണ്ട് തവണ എം.എൽ.എ ആയ നാഹിദ് അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥിയാണ്.

തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പിറ്റേന്നാണ് നാഹിദ് ഹാസന്റെ അറസ്റ്റ്. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ഏക സ്ഥാനാർഥിയാണ് നാഹിദ് ഹസൻ. ഗുണ്ടാ നിയമം ചുമത്തിയതിന് ശേഷം ഇദ്ദേഹം ഒളിവിലായിരുന്നു.

അതേസമയം, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയായ ആസാദ് സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയുമായുള്ള (എസ്‌പി) സഖ്യ സാധ്യത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തള്ളി. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം ഇന്ത്യ ടുഡേയോട് ആസാദ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വെളിപ്പെടുത്തല്‍.

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ബഹുജൻ സമാജ് പാർട്ടിയുമായും (ബിഎസ്പി) എസ്പിയുമായും കൈകോർക്കാൻ ശ്രമിച്ചതായി ആസാദ് വ്യക്തമാക്കി. അഖിലേഷ് യാദവിനെ തന്‍റെ ജ്യേഷ്ഠസഹോദരനായാണ് താൻ കണക്കാക്കിയതെന്നും ആസാദ് പറഞ്ഞു.

Summary : UP Police arrest SP MLA and candidate Nahid Hassan under gangster act

TAGS :

Next Story