പ്രതിഷേധങ്ങള്‍ക്കിടെ പാസാകാതെ പോയ വനിതാ സംവരണ ബില്‍; മൂന്നു പതിറ്റാണ്ടുകളുടെ ചരിത്രം

1996 സെപ്തംബർ 12ന് ദേവഗൗഡ സർക്കാരാണ് ആദ്യം വനിതാ സംവരണ ബിൽ പാർലമെന്‍റില്‍ അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-19 08:02:10.0

Published:

19 Sep 2023 7:50 AM GMT

Women MPs posing for a group at the central hall of Parliament
X

Women MPs posing for a group at the central hall of Parliament

ഡല്‍ഹി: വനിതാ സംവരണ ബില്ലിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പാർലമെന്‍റില്‍ വനിതാ സംവരണ ബിൽ കൊണ്ടുവരികയും പ്രതിഷേധങ്ങൾക്കിടയിൽ പാസാകാതെ പോകുകയും ചെയ്യുന്ന നാടകങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ കണ്ടത്.

നാൾവഴികള്‍....

1974- സ്‍ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാൻ കേന്ദ്രസർക്കാർ ഒരു സമിതിയെ നിശ്ചയിച്ചു. തെരഞ്ഞെടുപ്പിൽ വനിതാപ്രാതിനിധ്യം വേണമെന്ന് സമിതി നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണം വേണമെന്ന് ശിപാർശ ചെയ്യുകയും ചെയ്തു. പക്ഷേ വർഷങ്ങളോളം ഇതിൽ നടപടികളൊന്നുമുണ്ടായില്ല,

1996 സെപ്തംബർ 12ന് ദേവഗൗഡ സർക്കാരാണ് ആദ്യം വനിതാ സംവരണ ബിൽ പാർലമെന്‍റില്‍ അവതരിപ്പിച്ചത്. ബിൽ സംയുക്ത സംയുക്ത പാർലമെന്‍ററി സമിതിക്ക് വിട്ടു. സി.പി.ഐ എം.പി ഗീതമുഖർജിയുടെ നേതൃത്വത്തിലുള്ള സമിതി.

1996 ഡിസംബർ 10

സംയുക്ത പാർലമെന്ററി സമിതി സംവരണത്തിന് അനുകൂലമായി റിപോർട്ട് സമർപ്പിച്ചു. തൊട്ടുടനെ ദേവഗൗഡ സർക്കാർ വീണു. 1998 ജൂൺ 26ന് വാജ്പേയ് സർക്കാർ ഭരണഘടനാ ഭേദഗതിയായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പക്ഷേ അന്ന് ബില്ലിൽ അഭിപ്രായ ഐക്യം സാധ്യമായില്ല. 2004ൽ ഒന്നാം യുപിഎ സർക്കാരിന്‍റെ പൊതുമിനിമം പരിപാടിയിൽ സംവരണം ഇടംപിടിച്ചു.

2010 മാർച്ച് 9ന് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കി. പക്ഷേ സമാജ്‌വാദി പാർട്ടിയും ആർജെഡിയും എതിർത്തു. അതുകഴിഞ്ഞ് 13 വർഷമായിട്ടും ലോക്സഭയിൽ പാസാകാത്ത ദുരവസ്ഥയിലായിരുന്നു ബിൽ. ബിൽ‍ ലോക്സഭയിലെത്തിയില്ല. പാർലമെന്‍റിന്‍റെ ഈ പ്രത്യേകസമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിലൂടെ ഈ നിർണായക ബിൽ പാസായാലും അത് 2024ലെ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാകാൻ സാധ്യതയില്ല. മണ്ഡല പുനഃക്രമീകരണത്തിനു ശേഷം 2029ൽ വനിതാ സംവരണം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.TAGS :

Next Story