Quantcast

റിഹാന മുസ്‍ലിമാണോ? പോപ്പ് താരത്തിന്റെ മതമന്വേഷിച്ച് ഇന്ത്യക്കാര്‍

റിഹാനയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യക്കാർ ഗൂഗിളിൽ സെർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്

MediaOne Logo

  • Published:

    3 Feb 2021 1:41 PM GMT

റിഹാന മുസ്‍ലിമാണോ? പോപ്പ് താരത്തിന്റെ മതമന്വേഷിച്ച് ഇന്ത്യക്കാര്‍
X

കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ പോപ്പ് താരം റിഹാനയുടെ മതം അന്വേഷിച്ച് ഇന്ത്യക്കാർ. റിഹാന മുസ്‍ലിമാണോ എന്നാണ് പലരും അന്വേഷിക്കുന്നത്.

റിഹാനയെ വിമര്‍ശിക്കാന്‍ എന്തെങ്കിലും കിട്ടുമോ അന്വേഷിക്കുന്ന പോലെയാണ് ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്. റിഹാന ആരാണ്, എന്താണ്, എവിടുന്നാണ് തുടങ്ങിയ അന്വേഷണങ്ങള്‍ ഇന്ത്യയില്‍ നിന്ന് വര്‍ധിച്ചു.

കർഷക സമരത്തെ കുറിച്ചുള്ള സി.എൻ.എൻ വാർത്തക്കൊപ്പം 'എന്തുകൊണ്ട് നമ്മൾ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു' റിഹാനയുടെ ട്വീറ്റ്. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ, #Farmersprotest യുഎസ് ട്വിറ്ററിലും ട്രെന്റിങ്ങായി തുടങ്ങി. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന നാലാമത്തെ വ്യക്തിയാണ് റിഹാന. 101 മില്യൺ ആളുകളാണ് ട്വിറ്ററിൽ താരത്തെ ഫോളോ ചെയ്യുന്നത്.

ഇന്ത്യയിൽ ഗൂഗിൾ ട്രെന്റിലും റിഹാനയുടെ പേരാണ്. റിഹാനയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യക്കാർ ഗൂഗിളിൽ സെർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.

TAGS :

Next Story