ഇർഫാൻ ഖാന്റെ ജന്മദിനത്തിൽ കുടുംബവീഡിയോ പങ്കുവെച്ച് മകൻ

കഴിഞ്ഞ വർഷം ഏപ്രിലിലാണ് കാൻസർ ബാധിതനായി ഇർഫാൻ ഖാൻ മരണത്തിനു കീഴടങ്ങിയത്.

MediaOne Logo

  • Updated:

    2021-01-07 07:13:57.0

Published:

7 Jan 2021 7:13 AM GMT

ഇർഫാൻ ഖാന്റെ ജന്മദിനത്തിൽ കുടുംബവീഡിയോ പങ്കുവെച്ച് മകൻ
X

ഇർഫാൻ ഖാന്റെ അമ്പത്തിനാലാം ജന്മദിനത്തിൽ കുടുംബ വീഡിയോക്കൊപ്പം ഹൃദയഹാരിയായ കുറിപ്പുമായി മകൻ ബാബിൽ ഖാൻ. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കാൻസർ ബാധിതനായി ഇർഫാൻ ഖാൻ മരണത്തിനു കീഴടങ്ങിയത്. ഇർഫാൻ ഖാനും ഭാര്യ സുതാപയും ഇളയ മകൻ അയാൻ എന്നിവർ ചേർന്ന് ബാബിലിനു അയച്ച വീഡിയോ സന്ദേശമാണ് ബാബിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

മനുഷ്യനിർമിത സ്ഥാപനങ്ങളായ വിവാഹം, ജന്മദിനാഘോഷം തുടങ്ങിയവയിൽ പിതാവ് വിശ്വസിച്ചിരുന്നില്ലെന്നും ബാബിൽ കുറിച്ചു . അതിനുപകരം എല്ലാ ദിവസവും ജീവിതം ആഘോഷമാക്കാൻ ആണ് അദ്ദേഹം പഠിപ്പിച്ചത്.

പലപ്പോഴും ബാബയുടെ ജന്മദിനം മമ്മയാണ് ഓർമ്മിപ്പിക്കാറെന്നും എന്നാൽ ഇത്തവണ താൻ മറന്നില്ലെന്നും ബാബിൽ എഴുതി.

" എപ്പോഴും മമ്മയാണ് നമ്മളെ ഇത് ഓർമ്മിപ്പിക്കാറ്. എന്നാൽ ഇത്തവണ ഞാൻ ശ്രമിച്ചാലും എനിക്ക് മറക്കാൻ കഴിയില്ല. ഇന്ന് നിങ്ങളുടെ പിറന്നാളാണ് ബാബാ."
ബാബിൽ ഖാൻ

TAGS :

Next Story