Quantcast

ട്രംപിന് ഫ്രാന്‍സിന്റെ രൂക്ഷ വിമര്‍ശനം

MediaOne Logo

Ubaid

  • Published:

    17 Jun 2018 3:21 PM GMT

ട്രംപിന് ഫ്രാന്‍സിന്റെ രൂക്ഷ വിമര്‍ശനം
X

ട്രംപിന് ഫ്രാന്‍സിന്റെ രൂക്ഷ വിമര്‍ശനം

ജി7 ഉച്ചകോടിക്ക് ശേഷം ഫ്രാന്‍സുമായുള്ള അന്താരാഷ്ട്ര കാരാറുകളില്‍ നിന്ന് ട്രംപ് പെട്ടെന്ന് പിന്മാറിയതാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ചൊടിപ്പിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രൂക്ഷ വിമര്‍ശനം. ജി7 ഉച്ചകോടിക്ക് ശേഷമുണ്ടായ ട്രംപിന്റെ പ്രകോപനപരമായ നീക്കത്തിനെതിരെയാണ് വിമര്‍ശനം. അവഗണനകള്‍ തുടര്‍ന്നാല്‍ പല സഹകരണങ്ങളും പാലിക്കാന്‍ സാധിക്കില്ലെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.

ജി7 ഉച്ചകോടിക്ക് ശേഷം ഫ്രാന്‍സുമായുള്ള അന്താരാഷ്ട്ര കാരാറുകളില്‍ നിന്ന് ട്രംപ് പെട്ടെന്ന് പിന്മാറിയതാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ചൊടിപ്പിച്ചത്. ഇപ്പോള്‍ അസഹിഷ്ണുതയും പൊരുത്തക്കേടും കാണിക്കുന്നവരോട് യോചിക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍‌ മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സും യൂറോപ്പും ജി7 ഉച്ചകോടിയിലെ കരാറില്‍ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി7 ഉച്ചകോടിയില്‍ വെച്ച് കരാറുകളില്‍ അമേരിക്ക, ഫ്രാന്‍സ്, ജെര്‍മനി, ബ്രിട്ടന്‍, ഇറ്റലി, കനഡ തുടങ്ങിയ രാജ്യങ്ങള്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് കരാറില്‍നിന്ന് പിന്മാറുന്നതായി ട്രംപ് ട്വീറ്റ് ചെയ്തത്. കാനേഡിയന്‍ പ്രധനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അധിക്ഷേപിച്ച് ക്യൂബെക്കില്‍ മറ്റൊരു കൂടിക്കാഴചക്കും തീരുമാനിച്ചിട്ടുണ്ട്. ലോഹ ഉത്പന്നങ്ങളില്‍ അമേരിക്ക അമിത നികുതി ചുമത്തിയ കാര്യത്തില്‍ കാനഡക്ക് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നുട്രംപിന്റെ പ്രതികരണം. നികുതി കൂട്ടിയ തീരുമാനം അപമാനകരമാണെന്നായിരുന്നു കനേഡിയന്‍‌ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം.

അതേസമയം ജസ്റ്റിന്റെ പ്രസ്താവന തെറ്റാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ കര്‍ഷകര്‍ക്കും കമ്പനികള്‍ക്കും മേല്‍ കാനഡ ചുമത്തുന്നത് അമിത നികുതിയാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Next Story