വ്യാപാരയുദ്ധത്തില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ചൈന
ചൈനയോട് യുദ്ധം ചെയ്യാനാണ് തീരുമാനമെങ്കില്‍ അതിന് മറുപടി പ്രതീക്ഷിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ്നല്‍കി

വ്യാപാരയുദ്ധത്തില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ചൈന. വ്യാപാരയുദ്ധത്തില്‍ ആര്‍ക്കും വിജയമുണ്ടാകില്ലെന്ന് ചൈനീസ്‍ പ്രധാനമന്ത്രി ലീ കിയാങ് പറഞ്ഞു. ചൈനയോട് യുദ്ധം ചെയ്യാനാണ് തീരുമാനമെങ്കില്‍ അതിന് മറുപടി പ്രതീക്ഷിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ്നല്‍കി.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്കോ ബൊറിസോവുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് വ്യാപാരയുദ്ധത്തില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്. വ്യാപാരയുദ്ധത്തിന് ആരും തയ്യാറാല്ല. എന്നാല്‍ യുദ്ധം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെങ്കില്‍ അതില്‍ ആര്‍ക്കും വിജയമുണ്ടാകില്ല. അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ലീ കിയാങ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് ചൈന മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാര പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാനുള്ള വേള്‍ഡ് ട്രേഡ് യൂണിയന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായാണ് ലി കിയാങ് ബള്‍ഗേറിയയിലെത്തിയത്. ബള്‍ഗേറിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന വിഷയങ്ങളും ചര്‍ച്ചയായി. വാണിജ്യ വ്യാപാര മേഖലകളില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കുമെന്നും ഇരുവരും വ്യക്തമാക്കി.
Adjust Story Font
16