Quantcast

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് കിം ജോങ് ഉന്‍

മൂണ്‍ ജെ ഇന്നിന്‍റെ അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ പോപ്പിനെ സന്ദര്‍ശിക്കുമെന്നും കിമ്മിന്‍റെ ക്ഷണക്കത്ത് നേരിട്ട് കൈമാറുമെന്നും മൂണ്‍ ജെ ഇന്നിന്‍റെ ഓഫീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    10 Oct 2018 2:32 AM GMT

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് കിം ജോങ് ഉന്‍
X

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പോപ്പിനെ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.

പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കിം ജോങ് ഉന്‍ കൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചെന്ന് വെളിപ്പെടുത്തിയത് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നിന്‍റെ ഓഫീസില്‍ നിന്നാണ്. ഇരു കൊറിയകള്‍ക്കുമിടയിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതിനായാണ് പോപ്പിനെ ക്ഷണിക്കുന്നത്. മൂണ്‍ ജെ ഇന്നിന്‍റെ അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ പോപ്പിനെ സന്ദര്‍ശിക്കുമെന്നും, കിമ്മിന്‍റെ ക്ഷണക്കത്ത് പോപ്പിന് നേരിട്ട് കൈമാറുമെന്നും മൂണ്‍ ജെ ഇന്നിന്‍റെ ഓഫീസ് അറിയിച്ചു.

നിലവില്‍ ഉത്തരകൊറിയക്ക് വത്തിക്കാനുമായി ഉഭയകക്ഷി ബന്ധങ്ങളൊന്നും നിലനില്‍ക്കിന്നില്ല. 2000ത്തിന് ശഷം ഇതാദ്യമായാണ് ഒരു പോപ്പിനെ സന്ദര്‍ശനത്തിനായി നോര്‍ത്ത് കൊറിയയിലേക്ക് ക്ഷണിക്കുന്നത്. ഇരു കൊറിയന്‍ നോതാക്കളും തമ്മില്‍ നടത്തിയ ഉച്ചകോടിക്കിടെയാണ് പോപ്പിനെ കൊറിയയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം കിം മൂണ്‍ ജെ ഇന്നിനോട് പറഞ്ഞത്. മുമ്പ് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരുന്നു.

TAGS :

Next Story