Quantcast

ഗാന്ധിജിയെ വെടിവച്ചുകൊന്ന തോക്കിന് എന്ത് സംഭവിച്ചു? അതിപ്പോൾ എവിടെയാണ്

'ഈ ​തോ​ക്ക് വെ​റു​മൊ​രു തൊ​ണ്ടി​മു​ത​ല​ല്ല.ഇ​രു​മ്പു ലോ​ക്ക​റി​ൽ​നി​ന്ന് ആ തോക്കിന് മോ​ച​നം ആ​വശ്യമാണ്'

MediaOne Logo

Web Desk

  • Updated:

    2021-10-27 15:22:44.0

Published:

27 Oct 2021 3:19 PM GMT

ഗാന്ധിജിയെ വെടിവച്ചുകൊന്ന തോക്കിന് എന്ത് സംഭവിച്ചു? അതിപ്പോൾ എവിടെയാണ്
X

നാഥുറാം വിനായക് ഗോഡ്‌സേ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച 9.എം.എം ബരേറ്റ സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ തോക്കിന് എന്താണ് സംഭവിച്ചത്?. ആ തോക്ക് ഇപ്പോള്‍ എവിടെയാണുള്ളത്? മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ഗാന്ധിവധവുമായി ബന്ധപ്പെട്ട പുതിയ നോവൽ 9.എം.എം ബരേറ്റ യുടെ രചയിതാവ് വിനോദ് കൃഷ്ണ നോവൽ എഴുതാനുണ്ടായ സാഹചര്യവും എഴുത്തുവഴികളും രേഖപ്പെടുത്തിക്കൊണ്ടെഴുതിയ ആമുഖലേഖനത്തിൽ പറയുന്നതിങ്ങനെയാണ്.

'ഗാ​ന്ധിഘാ​ത​ക​ർ ഗ്വാ​ളി​യോ​റി​ൽ​നി​ന്ന് സം​ഘ​ടി​പ്പി​ച്ച 9 എം.എം ബരേറ്റ സെ​മി ഓ​ട്ടോ​മാ​റ്റി​ക് പി​സ്​​റ്റ​ൾ എ​വി​ടെ​യു​ണ്ട് എ​ന്ന അ​ന്വേ​ഷ​ണം ചെ​ന്ന​വ​സാ​നി​ച്ച​ത് ഡ​ൽ​ഹി​യി​ലെ ​നാ​ഷ​ണ​ൽ ഗാ​ന്ധി മ്യൂ​സി​യ​ത്തി​ലായിരുന്നു.സുഹൃത്ത് ജ​യ​യാ​ണ് ഈ ​വി​വ​രം എനിക്ക് ത​ന്ന​ത്.1997​വ​രെ തോ​ക്ക് മ്യൂ​സി​യ​ത്തി​ൽ പൊതു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രു​ന്നു. പി​ന്നീ​ട് ആ ​തോ​ക്കി​ന് എ​ന്ത് സം​ഭ​വി​ച്ചു?.1997ൽ 9 എം.എം ​ബെ​രേ​റ്റ നാ​ഷ​ണ​ൽ ഗാ​ന്ധി മ്യൂ​സി​യ​ത്തി​ലെ ​ര​ക്ത​സാ​ക്ഷി ഗാ​ല​റി​യി​ൽനി​ന്ന് എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. അ​സ്വ​സ്ഥ​പ്പെ​ടു​ത്ത അറിവായിരുന്നു അത്.

തോക്ക് കാണുമ്പോൾ ആളുകൾക്ക് നെഗറ്റീവ് ഫീലിങ്ങ് ഉണ്ടാവും എന്നത് കൊണ്ടാണ് തോക്ക് മ്യൂസിയത്തിൽ നിന്ന് മാറ്റിയത് എന്ന് മ്യൂസിയം ക്യൂറേറ്റർ അൻസാർ അലി തന്നോട് പറഞ്ഞതായി വിനോദ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. 1997 വരെ ആ തോക്ക് കാണുമ്പോൾ ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ല എന്നും അതിന് ശേഷം ആർക്കാണ് പ്രശ്‌നമുണ്ടായത് എന്നും വിനോദ് കൃഷ്ണ ചോദിക്കുന്നു. ആ തോക്കിനെ ഭയക്കുന്നത് ഫാസിസ്റ്റുകളാണെന്നും അവർക്കെതിരെയുള്ള ഏറ്റവും വലിയ പ്രതീകമായി അത് നിലനിൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മ്യൂസിയത്തില്‍ നിന്ന് അത് എടുത്തുമാറ്റപ്പെട്ടത് എന്നും വിനോദ് കൃഷ്ണ പറഞ്ഞു.

'ഈ ​തോ​ക്ക് വെ​റു​മൊ​രു തൊ​ണ്ടി​മു​ത​ല​ല്ല. 9 എം.എം ബ​രേ​റ്റ ദേ​ശീ​യ സ്വത്താ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തു​ണ്ട്.ഈ ​തോ​ക്ക് കൈ​കാ​ര്യം ചെ​യ്ത രാ​ഷ്​​ട്രീ​യ​മെ​ന്താ​ണെ​ന്ന് ആ​ധു​നി​ക ഇന്ത്യന്‍ യുവത്വം അറിയണം.അ​തി​നാ​ൽ ഇ​രു​മ്പു ലോ​ക്ക​റി​ൽ​നി​ന്ന് ആ തോക്കിന് മോ​ച​നം ആ​വശ്യമാണ്'. വിനോദ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ ആദ്യവാരത്തിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ വിനോദ് കൃഷ്ണയുടെ നോവൽ നാളെ മുതൽ മാധ്യമം വെബ്സൈറ്റായ madhyamam.com ല്‍ ലഭ്യമാവും.

Next Story