Quantcast

പിണറായിയുടെ ഭാര്യയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ക്ക് കത്ത്

MediaOne Logo
പിണറായിയുടെ ഭാര്യയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ക്ക് കത്ത്
X

പിണറായിയുടെ ഭാര്യയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ക്ക് കത്ത്

മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അഡ്വ പി റഹീമാണ് ഗവര്‍ണറെ സമീപിച്ചത്.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. പിണറായി വിജയന്റെ ഭാര്യ കമലയുള്‍പ്പെടെയുള്ളവരുടെ നിയമനം അന്വേഷിക്കണമെന്നാണ് ആവശ്യം. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അഡ്വ പി റഹീമാണ് ഗവര്‍ണറെ സമീപിച്ചത്.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ എട്ട് നിയമനങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാവിജയനെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്, സിപിഎം പിബി അംഗം എസ്ആര്‍പിയുടെ ബന്ധു രാധാകൃഷ്ണപിള്ളയെ കരകൗശല കോര്‍പ്പറേഷന്റെ എംഡി ആക്കിയത്, എംഎം ലോറന്‍സിന്റെ അനന്തിരവന്‍ ജോസ്‌മോനെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ എംഡി ആക്കിയത് തുടങ്ങിയവയാണ് പ്രധാന നിയമനങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ 17 ന് പി റഹീം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. വെള്ളയമ്പലം യൂണിറ്റിന് പരാതി കൈമാറിയെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് മറുപടി ലഭിച്ചു. പിന്നീട് അന്വേഷിച്ചപ്പോള്‍ പരാതി വെള്ളയമ്പലം യൂണിറ്റില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ഗവര്‍ണറെ സമീപിക്കാന്‍ അഡ്വ റഹീം തീരുമാനിച്ചത്. നിലവില്‍ 2011 വരെയുള്ള നിയമനങ്ങള്‍ അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചത് റഹീം നല്‍കിയ പരാതിയിലായിരുന്നു.

Next Story