Quantcast

ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പ്; വാര്‍ത്താ വിലക്കിന് സ്റ്റേ

MediaOne Logo
ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പ്; വാര്‍ത്താ വിലക്കിന് സ്റ്റേ
X

ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പ്; വാര്‍ത്താ വിലക്കിന് സ്റ്റേ

കരുനാഗപ്പള്ളി കോടതിയുെട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കരുനാഗപള്ളി സബ് കോടതിയുടെ മാധ്യമവിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. സാമ്പത്തിക തട്ട‌ിപ്പു കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന സബ്കോടതിയുടെ വിധിക്കാണ് സ്റ്റേ. ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് നല്‍കിയ ഹര്‍ജി അംഗീകരിച്ചായിരുന്നു സബ് കോടതി ഉത്തരവ് .ചവറ എം.എൽ.എ എന്‍.വിജയന്‍പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാർത്തകള്‍ വിലക്കിയ കീഴ്കോടതി ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്.

തനിക്കെതിരായ വാർ​ത്തകൾ, പ്രസി​ദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നതിൽ ​നിന്ന്​ ഒരു​ കൂട്ടം മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു ശ്രീജിത്തിന്‍റെ ഹരജിയിലെ ആവശ്യം. തുടർന്നാണ് മാധ്യമങ്ങളെ വിലക്കി കരുനാഗപ്പള്ളി സബ്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുചർച്ച വിലക്കിയ ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കീഴ്കോടതിയുടെ ഉത്തരവ് ഭരണഘടനാനുസൃതമല്ലെന്നും ഹൈകോടതി വ്യക്തമാക്കി. കീഴ്കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ കക്ഷികളായ ശ്രീജിത്തിനും രാഖുല്‍ കൃഷ്ണക്കും നോട്ടീസയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നടപടിയെന്നും ഇല്ലാത്ത അധികാരമാണ് കീഴ്കോടതി ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി മലയാള മനോരമ ദിനപത്രം ചീഫ് എഡിറ്റർ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന തട്ടിപ്പ് പരാതിയില്‍ ശ്രീജിത്തിനെതിരേയും ആക്ഷേപം ഉയര്‍ന്നിരുന്നു.

Next Story