നോട്ട് നിരോധനം; പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റാന്‍ കഴിയാത്ത ചിലരുണ്ട് 

MediaOne Logo

rishad

  • Updated:

    2018-05-25 05:36:59.0

Published:

25 May 2018 5:36 AM GMT

നോട്ട് നിരോധനം; പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റാന്‍ കഴിയാത്ത ചിലരുണ്ട് 
X

നോട്ട് നിരോധനം; പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റാന്‍ കഴിയാത്ത ചിലരുണ്ട് 

നോട്ട് നിരോധം മൂലം അധ്വാനിച്ചുണ്ടാക്കിയ നോട്ടുകൾ ഇപ്പോഴും മാറ്റാൻ കഴിയാത്ത ചിലരുണ്ട്.

നോട്ട് നിരോധം മൂലം അധ്വാനിച്ചുണ്ടാക്കിയ നോട്ടുകൾ ഇപ്പോഴും മാറ്റാൻ കഴിയാത്ത ചിലരുണ്ട്. നോട്ട് നിരോധമോ , നോട്ട് മാറാനുള്ള സമയപരിധിയോ അറിയാതിരുന്നവർ. തൃശൂർ പുറണാട്ടുകര സ്വദേശി സരോജിനി ഇങ്ങനെ ഒരാളാണ്. ഇത് തൃശൂർ പുറണാട്ടുകര സ്വദേശി സരോജിനി. നോട്ട് നിരോധമോ നോട്ട് മാറുന്നതിനുള്ള സമയപരിധിയോ അറിയാതിരുന്ന സരോജിനി മന്ത്രി വി എസ് സുനിൽകുമാറിനെ ചെന്ന് കണ്ടത് വലിയ വാർത്തയായിരുന്നു.

സ്വരൂപിച്ച് വെച്ച നാല് 500 രൂപാ നോട്ടുകൾ മാറ്റി കിട്ടുമോ എന്നറിയാനാണ് മന്ത്രിയെ കണ്ടത്. സമയപരിധി കഴിഞ്ഞിരുന്നിരുന്നതിനാൽ മന്ത്രിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. നോട്ടുകൾ ഇപ്പോഴും സരോജിനിയുടെ കയ്യിൽ തന്നെ ഉണ്ട്. വീട്ടുജോലിക്ക് പോയി കിട്ടിയ പണമാണ്. നിത്യവൃത്തിക്ക് പണമില്ലാതായപ്പോള്‍ പൈസയുമായി പലരെയും സമീപിച്ചപ്പോഴാണ് നോട്ട് പിൻവലിച്ച കാര്യം അറിഞ്ഞതെന്ന് സരോജിനി പറയുന്നു. ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന സരോജിനിയുടെ വിയർപ്പിന്റെ ഫലമാണ് ഇങ്ങനെ ഉപയോഗശൂന്യമായി വീടിനകത്തിരിക്കുന്നത്.

Next Story