മാതൃകാ പരീക്ഷയുടെ ചോദ്യങ്ങളുമായി പ്ലസ് വണ്‍ ജ്യോഗ്രഫി വാര്‍ഷിക പരീക്ഷാ പേപ്പര്‍

MediaOne Logo

Khasida

  • Updated:

    2018-05-26 23:49:23.0

Published:

26 May 2018 11:49 PM GMT

മാതൃകാ പരീക്ഷയുടെ ചോദ്യങ്ങളുമായി പ്ലസ് വണ്‍ ജ്യോഗ്രഫി വാര്‍ഷിക പരീക്ഷാ പേപ്പര്‍
X

മാതൃകാ പരീക്ഷയുടെ ചോദ്യങ്ങളുമായി പ്ലസ് വണ്‍ ജ്യോഗ്രഫി വാര്‍ഷിക പരീക്ഷാ പേപ്പര്‍

സംസ്ഥാനത്ത് ചോദ്യപേപ്പര്‍ വിവാദം വീണ്ടും.

എസ്എസ്എല്‍സിയുടേതിന് സമാനമായ വീഴ്ച പ്ലസ് വണ്‍ പരീക്ഷയ്ക്കും സംഭവിച്ചതിന് തെളിവുകള്‍ പുറത്ത്. പ്ളസ് വണ്‍ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ വ്യാപകമായി ആവര്‍ത്തിച്ചു. ജോഗ്രഫി ചോദ്യപേപ്പറിലാണ് ഭരണാനുകൂല സംഘടന തയ്യാറാക്കിയ മാതൃക ചോദ്യപേപ്പറിലെ 42 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. ഈ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടു.

പ്ലസ് വണിന് കെഎസ്ടിഎ തയ്യാറാക്കിയ മാതൃക ചോദ്യപേപ്പറിലെ 40 മാര്‍ക്ക് വരുന്ന ചോദ്യങ്ങളാണ് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷയ്ക്കും പകര്‍ത്തിയത്. മാതൃകാ ചോദ്യപേപ്പറിലെ ഒന്നാമത്തെ ചോദ്യവും അതിനായി നല്‍കിയിക്കുന്ന ഉത്തര സൂചികകളും പൂര്‍ണമായി വാര്‍ഷിക പരീക്ഷയ്ക്ക് രണ്ടാമത്തെ ചോദ്യമായി. ആകെയുള്ള മാറ്റം ലോകം ഒന്നായി കണ്ട് പഠനം നടത്തുക എന്ന പ്രയോഗം ആഗോളമായി പഠിക്കുക എന്നായി മാറിയിരിക്കുന്നു.

മാതൃകയിലെ രണ്ടാമത്തെ ചോദ്യം വാര്‍ഷിക പരീക്ഷയ്ക്ക് മൂന്നാമതായും മാറി. മാതൃകാ ചോദ്യപേപ്പറില്‍ ചിത്രം നല്‍കിയിട്ട് മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യപ്പെടുന്നു. ഈ മൂന്ന് ചോദ്യങ്ങളും ചിത്രവും പതിനഞ്ചാം ചോദ്യമായി വാര്‍ഷിക പരീക്ഷയ്ക്ക് എത്തി.

ഇത്തരത്തില്‍ സമാനമായ മാതൃക ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങള്‍ വാര്‍ഷിക പരീക്ഷയ്ക്ക് ആവര്‍ത്തിക്കപ്പെട്ടു. ഇതിന് പുറമേ മാതൃ ചോദ്യപേപ്പറിലേതിന് സമാന സ്വഭാവമുള്ള ചോദ്യങ്ങളും പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷയ്ക്കും വന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. സമഗ്രമായ പരിഷ്കരണം പരീക്ഷ രീതികളില്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

Next Story