Quantcast

നെട്ടയം രാമഭദ്രന്‍ കേസിനെച്ചൊല്ലി സി പി എം കൊല്ലം ജില്ല നേതൃത്വത്തില്‍ പൊട്ടിത്തറി

MediaOne Logo

Damodaran

  • Published:

    5 Jun 2018 11:49 AM GMT

ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ജയമോഹനനെതിരെ കേസിലെ പ്രതിയായ അ‍ഞ്ചല്‍ ഏരിയ സെക്രട്ടറി പി എസ് സുമനാണ് ‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ സിപിഎം ല്‍ പൊട്ടിത്തെറി.. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനനെതിരെ കേസില്‍ പ്രിതിയായ അഞ്ചല്‍ ഏരിയാ സെക്രട്ടറി പിഎസ് സുമന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.. കേസില്‍ ഗൂഡാലോചന നടത്തിയത് എസ് ജയമോഹനനാണെന്നാണ് ആരോപണം.. തന്നെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുകയാണെന്ന് എസ് ജയമോഹനന്‍ പറഞ്ഞു

മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ്അഞ്ചല്‍ ഏരായാ സെക്രട്ടറി പിഎസ് സുമന്‍ ഗുരുതരമായ ആരോപണങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ഉന്നയിക്കുന്നത്.. ഇരുപത്തിയൊന്നാം പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനന്‍ കേസില്‍ ഗൂഡാലോചന നടത്തിയെന്നാണ് പ്രധാന ആരോപണം ആരോപണം.. ജയമോഹനന്‍ അന്വേഷണ ുദ്യോഗസ്ഥരുമായി രഹസ്യ സാമ്പത്തിക ഇടപാടു നടത്തിയെന്നും സുമന്‍ന്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.. കേസിലുള്‍പ്പെട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടരി ജെ പത്മന്‍ അടക്കമുള്ളവര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും സത്യവാങ് മൂലചത്തലുണ്ട്.. കഴിഞ്ഞ പത്ത്വര്‍വര്‍ഷത്തോളമായി തന്നെ തകര്‍ക്കാന്‍ എസ് ജയമോഹനന്‍ ശ്രമിക്കുന്നെന്നും പിഎസ് സമുന്‍ ആരോപിക്കുന്നുണ്ട്.. എന്നാല്‍ തന്നെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ് ജയമോഹനന്‍ പ്രതികരിച്ചുു പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

കൊലപാതകകേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഏരിയാ സെക്രട്ടറി സത്യാവാങ്മൂലം സമര്‍പ്പിക്കുന്ന സംഭവം സിപിഎമ്മിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെതാണ്

Next Story