Quantcast

നെടുമ്പാശ്ശേരിയില്‍ ബാഗേജ് കവര്‍ച്ച; ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു

MediaOne Logo

Jaisy

  • Published:

    5 Jun 2018 3:04 PM GMT

നെടുമ്പാശ്ശേരിയില്‍ ബാഗേജ് കവര്‍ച്ച;  ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു
X

നെടുമ്പാശ്ശേരിയില്‍ ബാഗേജ് കവര്‍ച്ച; ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു

ഷാർജയിൽ നിന്ന് ഇന്നലെ വൈകിട്ട് എയർ അറേബ്യ വിമാനത്തിൽ വന്നിറങ്ങിയ ചാവക്കാട് സ്വദേശി നൗഷാദിന്റെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജ് കുത്തി തുറന്ന് കവർച്ച നടത്തിയതായി പരാതി. ഷാർജയിൽ നിന്ന് ഇന്നലെ വൈകിട്ട് എയർ അറേബ്യ വിമാനത്തിൽ വന്നിറങ്ങിയ ചാവക്കാട് സ്വദേശി നൗഷാദിന്റെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു.

ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തി ലഗേജ് കിട്ടിയപ്പോഴാണ് ബാഗ് കുത്തിതുറന്ന നിലയിൽ കണ്ടത്. ബാഗ് പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്.ബന്ധുവിന് വിവാഹ സമ്മാനം നൽകാനായി 3500 ദിർഹം നൽകി വാങ്ങിയ വാച്ചടക്കം നിരവധി സാധനങ്ങൾ മോഷണം പോയെന്ന് ചാവക്കാട് സ്വദേശി നൗഷാദ് പറഞ്ഞു.

പരാതിപ്പെട്ടപ്പോൾ ഷാർജയിൽ നിന്നായിരിക്കാം മോഷണം നടന്നതെന്ന ഒഴുക്കൻ മറുപടി മാത്രമാണ് വിമാന കമ്പനി അധികൃതർ നൽകിയതെന്ന് നൗഷാദ് പറയുന്നു. വിമാന കമ്പനിക്കും പൊലീസിനും പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് സിനിമ പ്രവർത്തകൻ കൂടിയായ നൗഷാദ്.

TAGS :

Next Story