Quantcast

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ

MediaOne Logo

Sithara

  • Published:

    6 Jun 2018 10:14 AM IST

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ
X

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ

ദിലീപ് ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്.

ദിലീപ് ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്. നിയമവും നീതിനിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ സിനിമയിലെ വനിതാ കൂട്ടായ്മ സഹപ്രവർത്തകയ്ക്ക് നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നുവെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ആ പെൺകുട്ടിക്ക് മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പമെന്നും വനിതാ കൂട്ടായ്മ വ്യക്തമാക്കി.

TAGS :

Next Story