Quantcast

സർക്കീട്ടടിക്കാൻ കോഴിക്കോടൻ പെൺസംഘം; ദുബൈയിൽ രണ്ടാഴ്​ച അടിച്ചുപൊളിച്ച്​ മടക്കം

MediaOne Logo

Ubaid

  • Published:

    6 Jun 2018 6:28 AM GMT

സർക്കീട്ടടിക്കാൻ കോഴിക്കോടൻ പെൺസംഘം; ദുബൈയിൽ രണ്ടാഴ്​ച അടിച്ചുപൊളിച്ച്​ മടക്കം
X

സർക്കീട്ടടിക്കാൻ കോഴിക്കോടൻ പെൺസംഘം; ദുബൈയിൽ രണ്ടാഴ്​ച അടിച്ചുപൊളിച്ച്​ മടക്കം

കുട്ടികളെയും പേരമക്കളെയും വളർത്തി വലുതാക്കിയപ്പോൾ, ഉള്ളിൽ തോന്നിയ പൂതിയാണ്​ എങ്ങോട്ടെങ്കിലു​മൊക്കെ യാത്ര പോകണമെന്ന്

കോഴിക്കോട് നിന്നും തനിയെ, ദുബൈ കാണാനെത്തിയ ഒരുപറ്റം ഉമ്മമാർ പ്രവാസലോകത്തെ പുതിയ താരങ്ങളായി. ന്യൂ ഇയർ ആഘോഷത്തിൽ കൂടി പങ്കുചേർന്നാണ്​ ഇവർ ഉന്ന്​ നാട്ടിലേക്കു മടങ്ങുക​. വൈകാതെ മറ്റൊരു ദേശത്തേക്കുള്ള ട്രിപ്പിന്റെ ആലോചനയിലാണ്​ മടക്കം. ഇവർ, കോഴിക്കോട്​ ടൗണിൽ കളരിക്കണ്ടി മാളിയേക്കൽ മാർക്കറ്റ്​ മമ്മുഹാജിയുടെ രണ്ടും മൂന്നും തലമുറയിലെ സ്​ത്രീകൾ.

കുട്ടികളെയും പേരമക്കളെയും വളർത്തി വലുതാക്കിയപ്പോൾ, ഉള്ളിൽ തോന്നിയ പൂതിയാണ്​ എങ്ങോട്ടെങ്കിലു​മൊക്കെ യാത്ര പോകണമെന്ന്​. പി​ന്നെ ഒന്നും നോക്കിയില്ല. വാട്ട്​സ്​ ആപ്പിൽ ഒരു​ ട്രിപ്പ്​ ഗ്രൂപ്പുണ്ടാക്കി. സംഘത്തിലെ മുതിർന്ന അംഗം അറുപത്തിനാലുകാരി ആയിശ മുന്നിൽ നിന്നു. ലക്ഷ്യം ഒന്നിച്ചു കറങ്ങി നടക്കുക. കേരളത്തി​ന്റെ പല അറ്റ​ത്തേക്കും ഊ പെൺകൂട്ടം പലതവണ യാത്ര ചെയ്​തു. ആണ്ടറുതിയിലെ ലാസ്​റ്റ്​ ട്രിപ്പ്​ ദുബൈക്ക്​ ഉറപ്പിക്കുകയായിരുന്നു.

നാലു വയസുകാരൻ നിമർ ഹാരിസിനെ മാറ്റിനിർത്തിയാൽ സമ്പൂർണ വനിതാ സംഘം. ദുബൈ യാത്രയെ കുറിച്ചു പറയാൻ ടീം ലീഡർക്ക്​ ആയിരം നാവാണ്​.

ദുബൈയിൽ കിട്ടിയ 15 നാളുകളിലും യാത്ര തന്നെയായിരുന്നു. ബസും മെട്രോയും ഉപയോഗപ്പെടുത്തി പരമാവധി സ്​ഥലങ്ങൾ കണ്ടതി​ന്റെ ത്രില്ലിലാണ്​ പെൺകൂട്ടം. കൂട്ടത്തിൽ പ്രായം കുറഞ്ഞ റെൻസയും ആവേശത്തിലാണ്​. പരമാവധി സർക്കീട്ടടിക്കുക. പുതുവർഷവും ആ തീർപ്പിൽ തന്നെയാണ്​ പെൺസംഘം.

Next Story