Quantcast

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നിയമോപദേശം നല്‍കാതെ ഡി.ജി.പിയുടെ ഓഫീസ്

MediaOne Logo

Ubaid

  • Published:

    17 Jun 2018 7:01 PM GMT

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നിയമോപദേശം നല്‍കാതെ ഡി.ജി.പിയുടെ ഓഫീസ്
X

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നിയമോപദേശം നല്‍കാതെ ഡി.ജി.പിയുടെ ഓഫീസ്

മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോർജിനെ രണ്ടുവട്ടം ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നിയമോപദേശം നല്‍കാതെ ഡി.ജി.പിയുടെ ഓഫീസ്. കഴിഞ്ഞ മാസം പതിനേഴിനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് അന്വേഷണ സംഘം നിയമോപദേശം തേടിയത്. നിയോപദേശം ലഭിക്കാത്തതിനാല്‍ എവി ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അന്വേഷണ സംഘം.

മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോർജിനെ രണ്ടുവട്ടം ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്. എസ്.പിക്കെതിരെ ക്രിമിനല്‍ കുറ്റം നിലനില്‍ക്കുമോയെന്നതുള്‍പെടെയുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയത്. കൊലക്കുറ്റം നിലനില്‍ക്കുമോ വീഴ്ച കണ്ടെത്തിയിതനാല്‍ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു ഇത് മതിയാകുമോ തുടങ്ങിയവയാണ് അന്വേഷണ സംഘം ഡിജിപിയോട് ആരാഞ്ഞിരിക്കുന്നത്. തെളിവില്ലാതാക്കാന്‍ പൊലീസുകാര്‍ വ്യാജമൊഴിയുണ്ടാക്കിയ കാര്യത്തിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിയമോപദേശം വൈകുന്നതിനാല്‍ അന്വേഷണം വഴിമുട്ടുന്ന അവസ്ഥയാണുള്ളത്. എസ്.ഐയും സി.ഐയുമടക്കം 9 പൊലീസുകാര്‍ കേസില്‍ പ്രതി ചേർത്തെങ്കിലും എസ്പിയുടെ കാര്യത്തില്ർ തീരുമാനമായൊലോ അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കാനാവൂയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം ഫയൽ കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചതെന്ന് ഡിജിപി ഓഫിസ് വ്യക്തമാക്കി. അന്വേഷണ സംഘം ഫോണിലാണ് നേരത്തെ സംസാരിച്ചിരുന്നത്. ഫയൽ കിട്ടിയതിനാല്‍ 3 ദിവസത്തിനകം മറുപടി നൽകുമെന്നുംഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബോധപൂര്‍വ്വമുള്ള വൈകിപ്പിക്കല്‍ ഉണ്ടായിട്ടില്ല. എടപ്പാള്‍ കേസടക്കം വന്നതിനാലാണ് തിരക്ക് വന്നതെന്നും ഡിജിപി ഓഫീസ് അറിയിച്ചു.

Next Story