Quantcast

അറ്റ്‍ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത് കര്‍ശനമായ ജാമ്യവ്യവസ്ഥകളില്‍

MediaOne Logo

Ubaid

  • Published:

    17 Jun 2018 11:49 AM GMT

അറ്റ്‍ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത് കര്‍ശനമായ ജാമ്യവ്യവസ്ഥകളില്‍
X

അറ്റ്‍ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത് കര്‍ശനമായ ജാമ്യവ്യവസ്ഥകളില്‍

ജയില്‍ മോചിതനായെങ്കിലും അറ്റ്‍ലസ് രാമചന്ദ്രന് സ്വദേശത്തേക്ക് മടങ്ങാന്‍ യാത്രാവിലക്കുണ്ടാകുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു

പ്രവാസി വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് കര്‍ശനമായ ജാമ്യവ്യവസ്ഥകളിലാണെന്ന് നിയമവൃത്തങ്ങള്‍. ഉപാധികള്‍ അനുസരിച്ച് കടബാധ്യതകള്‍ പരിഹരിക്കാതെ അദ്ദേഹത്തിന് യു.എ.ഇ വിട്ട് പോകാനാവില്ല. ബാധ്യതകള്‍ വീട്ടാന്‍ സൗകര്യമൊരുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് സൂചന.

ജയില്‍ മോചിതനായെങ്കിലും അറ്റ്‍ലസ് രാമചന്ദ്രന് സ്വദേശത്തേക്ക് മടങ്ങാന്‍ യാത്രാവിലക്കുണ്ടാകുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 22 ധനകാര്യസ്ഥാപനങ്ങള്‍ കൂടാതെ മൂന്ന് സ്വകാര്യപണമിടപാടുകാര്‍ക്കും അറ്റ്‍ലസ് രാമചന്ദ്രന്‍ പണം കൊടുത്ത് വീട്ടാനുണ്ട്. ഇത് തീര്‍പ്പാകുന്നത് വരെ വിദേശയാത്ര സാധ്യമാകില്ല. 550 ദശലക്ഷം ദിര്‍ഹം അഥവാ ആയിരം കോടി രൂപയോളമായിരുന്നു അദ്ദേഹത്തിന് ജയിലില്‍ പോകുന്പോള്‍ ബാധ്യതയുണ്ടായിരുന്നത്. പുതിയ ധാരണപ്രകാരം ഈ തുകയില്‍ എത്ര തിരിച്ചടക്കേണ്ടി വരും എന്നത് വ്യക്തമല്ല. കടം പൂര്‍ണമായി വീട്ടാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹം ഇപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതുസംബന്ധിച്ച് അറ്റ്‍ലസ് രാമചന്ദ്രനുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ജാമ്യത്തില്‍ നിന്നുകൊണ്ട് കടം പൂര്‍ണമായും ഒഴിവാക്കി സ്വതന്ത്രനാകാന്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാറുകളും ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Next Story