Quantcast

അനാവശ്യ കേസുകളുമായി സർക്കാർ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക്​ കടുത്ത​ അതൃപ്തി

MediaOne Logo

Khasida

  • Published:

    17 Jun 2018 11:28 PM GMT

അനാവശ്യ കേസുകളുമായി സർക്കാർ  കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക്​ കടുത്ത​ അതൃപ്തി
X

അനാവശ്യ കേസുകളുമായി സർക്കാർ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക്​ കടുത്ത​ അതൃപ്തി

ഉദ്യോഗസ്ഥർക്ക് വ്യവഹാര നയം സംബന്ധിച്ച അറിവ്​ നൽകുന്നതടക്കം വിവിധ വകുപ്പുകള്‍ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ ഡിവിഷൻബെഞ്ച്​ ഉത്തരവിട്ടു.

വ്യവഹാരനയം മനസിലാക്കാതെ അനാവശ്യ കേസുകളുമായി സർക്കാർ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക്​ കടുത്ത​അതൃപ്​തി. ഉദ്യോഗസ്ഥർക്ക് വ്യവഹാര നയം സംബന്ധിച്ച അറിവ്​ നൽകുന്നതടക്കം വിവിധ വകുപ്പുകള്‍ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ ഡിവിഷൻബെഞ്ച്​ ഉത്തരവിട്ടു. കോഴിക്കോട്ടെ വിദ്യാസദനം മോഡല്‍ സ്‌കൂളിന്​ അംഗീകാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലെ സർക്കാറിന്റെ അപ്പീൽ പിൻവലിക്കാൻ അനുമതി നൽകിയാണ്​ കോടതിയുടെ നിരീക്ഷണം.

സ്കൂളിന് അംഗീകാരം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാമാവശ്യപ്പെട്ട്​ സർക്കാർ അപ്പീൽ നൽകിയിരുന്നു. നിയമത്തിന്റെ പിൻബലമില്ലാത്ത ബാഹ്യമായ കാരണത്തിന്റെ പേരിലാണ്​അംഗീകാരം നിഷേധിച്ചിരിക്കുന്നതെന്നാണ്​ രേഖകൾ പരിശോധിച്ചതിൽ നിന്ന്​ മനസിലാവുന്നത്​. അതിനാൽ, സിംഗിൾബെഞ്ച്​ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന്​ കോടതി വ്യക്തമാക്കി.

നിയമത്തിന്റെ ദുരുപയോഗമാണ്​ സർക്കാർ ഉത്തരവിലൂടെ വെളിപ്പെട്ടിട്ടുള്ളത്​. കടുത്ത വാക്കുകളിലൂടെ സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും രീതിയെ വിമർശിക്കാനും ഉത്തരവാദിത്വപ്പെട്ടവർക്ക്​ പിഴയിടീക്കാനും തീർത്തും മതിയായ കേസാണിത്​. അപ്പീൽ വേണ്ടതില്ലെന്ന്​ അഡ്വക്കറ്റ്​ ജനറൽ ഓഫീസിന്റെ നിർദേശം മറികടന്നാണ് ഹരജി നൽകിയതെന്നാണ്​ അറിയുന്നത്​. എന്നാൽ, ഇതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടത്​ സർക്കാറും വകുപ്പുമാണ്​.

ദേശീയ 'വ്യവഹാര നയ'ത്തിന്റെ ഭാഗമായാണ്​ സംസ്ഥാന സർക്കാറും നയമുണ്ടാക്കിയത്​​. അനാവശ്യ കേസുകൾ ഇല്ലാതാക്കി കോടതികളുടെ ഭാരം കുറക്കലും 15 വർഷം വരെ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ അവസാനിപ്പിച്ച്​ മൂന്ന്​ വർഷത്തിനപ്പുറം നീട്ടാതിരിക്കലും നയത്തിന്റെ ഭാഗമാണ്​. സർക്കാറിന്റെ ഈ നയത്തെക്കുറിച്ച്​ മറന്നവരോ അറിയാത്തവരോ​ ആയിരിക്കും​ ഇത്തരമൊരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്നും ജനങ്ങളുടെ നികുതി പണമായതിനാൽ പിഴ അടപ്പിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി..

Next Story