Quantcast

ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സുനിലിന്റെ വലത് കൈത്തണ്ടയിലും കാല്‍ വിരലുകളിലുമുണ്ടായിരുന്ന പാടുകള്‍ മര്‍ദനം കാരണമായിരുന്നോ എന്ന് സംശയമുണ്ടായിരുന്നു. എന്നാലിത് മര്‍ദനം കാരണമല്ലെന്നും മൃതദേഹം ആശുപത്രിയിലേക്ക്...

MediaOne Logo

Web Desk

  • Published:

    7 July 2018 10:08 AM GMT

ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
X

കോട്ടയം ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സുനിലിന്റെ ശരീരത്തിലുള്ള പാടുകള്‍ മര്‍ദനം കാരണമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന് മുഖ്യസാക്ഷി രാജേഷും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് സമാനമായ കണ്ടെത്തലുകളാണ് സുനിലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. സുനിലിന്റെ വലത് കൈത്തണ്ടയിലും കാല്‍ വിരലുകളിലുമുണ്ടായിരുന്ന പാടുകള്‍ മര്‍ദനം കാരണമായിരുന്നോ എന്ന് സംശയമുണ്ടായിരുന്നു. എന്നാലിത് മര്‍ദനം കാരണമല്ലെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഉണ്ടായതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അതേ സമയം സുനിലിനെ പൊലീസ് മര്‍ദിക്കുന്നത് കണ്ടില്ലെന്ന് മുഖ്യസാക്ഷി രാജേഷും പൊലീസിന് മൊഴി നല്‍കി. സ്വര്‍ണ്ണം മോഷണം പോയെന്ന സജികുമാറിന്റെ പരാതിയില്‍ സുനില്‍കുമാറിനൊപ്പം രാജേഷിനെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയിരുന്നു. ഇരുവരും ചേര്‍ന്നാണ് സ്വര്‍ണ്ണം മോഷ്ടിച്ചതെന്ന സംശയത്തിന്റെ പേരിലായിരുന്നു. ചോദ്യം ചെയ്യല്‍. താന്‍ പോകുന്നവരെ സുനിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അതിന് ശേഷം നടന്ന കാര്യങ്ങള്‍ അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശ് പടന്നയിലിനോട് രാജേഷ് പറഞ്ഞു.

രാജേഷിന്റെ ഭാര്യയും തിരുവല്ല സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. അടുത്ത ദിവസം പരാതിക്കാരനായ സജികുമാറില്‍ നിന്നും എസ്‌ഐ ഷെമീര്‍ഖാനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

TAGS :

Next Story