Quantcast

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍

അന്വേഷണവും മൊഴിയെടുക്കലും ഏറെക്കുറെ പൂര്‍ത്തിയായെന്ന് ബിഷപ്പ്. ഹരജി ഇന്ന് തന്നെ പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    10 Oct 2018 4:49 AM GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണവും മൊഴി രേഖപ്പെടുത്തലും ഏറെക്കുറെ അവസാനിച്ചുവെന്നും ഇനി തടങ്കലില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും.

TAGS :

Next Story