തട്ടമിട്ട വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റണമെന്ന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി
സ്‌കൂളിന്റെ ഡ്രസ് കോഡിന് എതിരാണെന്ന കാരണത്താല്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിക്കാതിരുന്ന ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ്..

മുസ്‍ലിം മതവിശ്വാസികളായ പെണ്‍കുട്ടികള്‍ തലയില്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നും കോടതി.
തിരുവന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സ്‌കൂളിന്റെ ഡ്രസ് കോഡിന് എതിരാണെന്ന കാരണത്താല്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സ്വകാര്യ അവകാശങ്ങള്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസ്സില്‍ വരാമോ എന്നത് സ്‌കൂളിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. തീരുമാനമെടുക്കേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും, ഇക്കാര്യത്തില്‍ സ്‌കൂളിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
വിധിന്യായത്തിന്റെ പകര്‍പ്പ്:
ഇഷ്ടപ്രകാരം വസ്ത്രധാരണം നടത്താന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്നതു പോലെ, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്ഥാപനം നടത്തിക്കൊണ്ടു പോകാനും അവകാശമുണ്ട്. അതുകൊണ്ട് ഇവ രണ്ടും തമ്മിലുള്ള ഒരു ബാലന്‍സ് സൂക്ഷിക്കുന്ന ചുമതലയാണ് കോടതിക്കെന്നും ജസ്റ്റിസ് വ്യക്തമാക്കി.
Adjust Story Font
16

