Quantcast

മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന്

മലപ്പുറത്തിനും പൊന്നാനിക്കും പുറമെ വയനാട്, കാസർകോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നായിരിക്കും ലീഗ് ആവശ്യപ്പെടുക . 

MediaOne Logo

Web Desk

  • Published:

    2 Feb 2019 1:14 AM GMT

മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന്
X

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വിഷയം ചർച്ചയാകുന്നതിനിടെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ വയനാട്, കാസർകോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നായിരിക്കും ലീഗ് ആവശ്യപ്പെടുക . ഉന്നതാധികാര സമിതി തീരുമാനങ്ങൾ യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിലും മുന്നോട്ടുവെക്കും. മലപ്പുറത്തും പൊന്നാനിയിലും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന.

രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം. യോഗത്തിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പാണക്കാട്ടെത്തുന്നുണ്ട്.

TAGS :

Next Story