അടുത്തെങ്ങും ബി.ജെ.പി കേരളം ഭരിക്കാന്‍ സാധ്യതയില്ല: ഒ രാജഗോപാല്‍

കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തേണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2019-02-05 14:19:22.0

Published:

5 Feb 2019 2:19 PM GMT

അടുത്തെങ്ങും ബി.ജെ.പി കേരളം ഭരിക്കാന്‍ സാധ്യതയില്ല: ഒ രാജഗോപാല്‍
X

‘’ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും അധികാരത്തില്‍ വരാനും സാധ്യതയില്ല’’. ഇത് പറയുന്നത് ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലാണ്. നിയമസഭയിലായിരുന്നു രാജഗോപാലിന്റെ ഈ പരാമര്‍ശം.

കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തേണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. അവിശ്വാസികളായ രണ്ടു സ്ത്രീകളെ പൊലീസ് അകമ്പടിയോടെയാണ് ശബരിമല കയറ്റിയത്. അങ്ങനെയാണ് ശബരിമലയില്‍ പ്രശ്നങ്ങളുണ്ടായത്. അതല്ലായിരുന്നുവെങ്കില്‍ അവിടെ പ്രശ്നങ്ങളുണ്ടാകില്ലായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

TAGS :

Next Story