Quantcast

വ​ര​മ്പ​ത്ത് കൂ​ലി ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് പറയുന്നത്; സെന്‍കുമാര്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരെടുത്ത് പറയാതെയായിരുന്നു സെന്‍കുമാറിന്‍റെ പരിഹാസം

MediaOne Logo

Web Desk

  • Published:

    1 March 2019 3:26 AM GMT

വ​ര​മ്പ​ത്ത് കൂ​ലി ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് പറയുന്നത്; സെന്‍കുമാര്‍
X

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ലെന്നും രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്നും മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാര്‍. വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവര്‍ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്നാണ് പറയുന്നത്, ഇവരെ കാശ്മീരിലേക്കയക്കണമെന്നും സെന്‍കുമാര്‍ കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന ഹൈന്ദവം അയ്യപ്പ ഭക്ത സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരെടുത്ത് പറയാതെയായിരുന്നു സെന്‍കുമാറിന്‍റെ പരിഹാസം. സാംസ്കാരിക നായകരേയും സെന്‍കുമാര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഹൈന്ദവ ആചാരങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് നല്‍കിയാല്‍ മതിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ അനുസ്മരിച്ചു.

TAGS :

Next Story