Quantcast

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം രാവിലെയാണ് ഇയാള്‍ ലോഡ്ജിലെത്തിയത്. മുഖം മറച്ച് എത്തിയ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    12 March 2019 2:49 AM GMT

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം അറസ്റ്റില്‍
X

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി ഇമാം അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ പള്ളിയിലെ ഇമാമും മദ്രസ അധ്യാപകനുമായ നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടത്തിരിക്കുന്നത്.

കോഴിക്കോട് മടവൂര്‍ സിഎം മഖാമിനു സമീപമുള്ള ലോഡ്ജില്‍ നിന്നാണ് ഇമാമായ അബ്ദുള്‍ ബഷീറിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം രാവിലെയാണ് ഇയാള്‍ ലോഡ്ജിലെത്തിയത്. മുഖം മറച്ച് എത്തിയ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് കുട്ടിയില്‍ നിന്നും വിശദമായി പോലീസ് മൊഴിയെടുക്കുകയായിരുന്നു. മുമ്പും ഇയാള്‍ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

TAGS :

Next Story