Quantcast

മൃതദേഹം മാറിയ സംഭവം: മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് നോര്‍ക്ക  

സൗദിയില്‍ അന്തരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമായിരുന്നു...

MediaOne Logo

Web Desk

  • Published:

    21 March 2019 2:01 PM GMT

മൃതദേഹം മാറിയ സംഭവം: മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് നോര്‍ക്ക  
X

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക. കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് അബ്ദുള്‍ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍. നോര്‍ക്ക വകുപ്പ് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കത്തു നല്‍കി.

സൗദിയില്‍ അന്തരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമായിരുന്നു. കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീഖിന്റെ മൃതദേഹമാണ് മാറിയത്. പളളിയിലെത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുക്കളറിഞ്ഞത്.

ഫെബ്രുവരി 27നാണ് സൗദി അറേബ്യയില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് റഫീഖ് മരിച്ചത്. 23 ദിവസത്തിനു ശേഷം ഇന്നലെ രാത്രിയാണ് മൃതദേഹം കുമ്മണ്ണൂര്‍ ജുമാ മസ്ജില്‍ എത്തിച്ചത്. ഇന്ന് രാവിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം ശ്രീലങ്കന്‍ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിന്റെ പരിശോധനയില്‍ മൃതദേഹം ശ്രീലങ്കന്‍ സ്വദേശിനി ബന്ദാര മനേകി ബാലേ ജിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം വിട്ടുകിട്ടാന്‍ അധികൃതര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ മാറിയത് സൗദിയിലെ അബഹ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ നിന്നാണ്. ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. റഫീഖിന്റെ മൃതദേഹം ശ്രീലങ്കയില്‍ എത്തിച്ചതായാണ് വിവരം.

TAGS :

Next Story