‘ഞാന്‍ ഒരു ബി.ജെ.പി കാര്യകര്‍ത്തയാണ്’ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ തള്ളി ശ്രീശാന്ത്

കഴിഞ്ഞ ദിവസം തിരുവനന്തപുരം എം.പി ശശി തരൂരിനെ ശ്രീശാന്ത് സന്തര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2019-03-23 13:53:06.0

Published:

23 March 2019 1:53 PM GMT

‘ഞാന്‍ ഒരു ബി.ജെ.പി കാര്യകര്‍ത്തയാണ്’ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ തള്ളി ശ്രീശാന്ത്
X

കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വാര്‍തത വ്യാജമാണെന്നും താന്‍ ഒരു ബി.ജെ.പിക്കാരനാണെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം എം.പി ശശി തരൂരിനെ ശ്രീശാന്ത് സന്തര്‍ശിച്ചിരുന്നതിനെ തുടര്‍ന്നാണ് ശ്രീശാന്ത് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്.

'എല്ലാവര്‍ക്കും നമസ്കാരം. ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നില്ല. പ്രതിസന്ധികളില്‍ എന്നോടൊപ്പം നിന്ന എന്‍റെ സുഹൃത്തായ ശശി തരൂര്‍ സാറിനെ കാണാനായി മാത്രമാണ് ഞാന്‍ ചെന്നത്. ഞാന്‍ ഒരു ബി.ജെ.പിക്കാരനാണ്. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. തല്‍കാലം പരിശീലനത്തില്‍ മാത്രം ശ്രദ്ധ ചെലുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

TAGS :

Next Story