Quantcast

മൃതദേഹം മാറിയ സംഭവം; റഫീഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഴിഞ്ഞ ബുധനാഴ്ച്ചയാണ് റഫീഖിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    23 March 2019 4:55 AM GMT

മൃതദേഹം മാറിയ സംഭവം; റഫീഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
X

സൗദിയില്‍ മരിച്ച പത്തനംതിട്ട കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും. സൗദി എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മാറി അയച്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് റഫീഖിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിയത്.

സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തില്‍ നിന്നായിരുന്നു മൃതദേഹങ്ങള്‍ മാറിയത്. മൃതദേഹ പെട്ടികളില്‍ പതിച്ച പേരും നമ്പരും മാറിയതാണ് കാരണം. 35ാം നമ്പര്‍ പെട്ടിയാണ് അബ്ഹയില്‍ നിന്നയച്ചത്. നാട്ടിലെത്തിയത് 32ാം നമ്പര്‍ പെട്ടിയായിരുന്നു. നാട്ടിലെത്തിയ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ അറിഞ്ഞത്.

ഫെബ്രുവരി 27 നായിരുന്നു റഫീഖ് ഹൃദയാകാതം മൂലം സൗദിയിലെ അബ്ഹയില്‍ മരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇരുപത്തിമൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം സൗദിയില്‍ നിന്ന് അയച്ചത്. നിലവില്‍ ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലും റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലുമാണുള്ളത്. സംഭവത്തില്‍ സൗദി എയര്‍ലൈന്‍സ് കമ്പനി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story