Quantcast

കോട്ടയത്ത് കയ്യും കണക്കുമില്ലാതെ പി.സിയുടെ പോസ്റ്ററുകള്‍, പരാതിയുമായി യു.ഡി.എഫ് 

കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസിനെ പോസ്റ്ററുകളിൽ ഒന്നിലും ആരാണ് പ്രിന്‍റ് ചെയ്തതെന്നോ പബ്ലിഷ് ചെയ്ത് എന്നോ രേഖപ്പെടുത്തിയിട്ടില്ല...

MediaOne Logo

Web Desk

  • Published:

    5 April 2019 8:05 AM GMT

കോട്ടയത്ത് കയ്യും കണക്കുമില്ലാതെ പി.സിയുടെ പോസ്റ്ററുകള്‍, പരാതിയുമായി യു.ഡി.എഫ് 
X

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോസ്റ്ററുകൾ പ്രിന്‍റ് ചെയ്ത കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രിന്‍ററും പബ്ലിഷറും ആരാണെന്നും എത്ര കോപ്പി അടിച്ചിട്ട് ഉണ്ടെന്നും ഓരോ പോസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. പി.സി തോമസിന്റെ പോസ്റ്ററുകളിൽ ഇതില്ലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് അച്ചടിച്ച പോസ്റ്ററുകളിലാണ് പ്രിന്ററും പബ്ലിഷറും രേഖപ്പെടുത്താതെന്നാണ് എന്‍.ഡി.എ നല്‍കുന്ന വിശദീകരണം.

ഓരോ സ്ഥാനാർഥിയും ഇറക്കുന്ന ഓരോ പോസ്റ്ററിലും ആരാണ് പ്രിന്‍റ് ചെയ്തതെന്നും ആരാണ് പബ്ലിഷ് ചെയ്തതെന്നും എത്ര കോപ്പികൾ ഉണ്ടെന്നും കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസിനെ പോസ്റ്ററുകളിൽ ഒന്നിലും ആരാണ് പ്രിന്‍റ് ചെയ്തതെന്നോ പബ്ലിഷ് ചെയ്ത് എന്നോ രേഖപ്പെടുത്തിയിട്ടില്ല.

എത്ര കോപ്പികൾ അടിച്ചു എന്നതുപോലും രേഖപ്പെടുത്താതെയാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം 127A ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമം പാലിക്കാതെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനെതിരെ യു.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയത്. നിയമങ്ങൾ പാലിക്കാതെ വ്യാപകമായി പണം ചെലവഴിക്കുന്നതിന്റെ തെളിവാണിത് എന്നാണ് ആരോപണം.

മണ്ഡലത്തിൽ മത്സരിക്കുന്ന മറ്റ് എല്ലാ സ്ഥാനാർഥികളും നിയമം കൃത്യമായി പാലിക്കുന്നുണ്ട്. നിയമം ലംഘിച്ചാണ് പ്രചാരണം നടത്തുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുo എന്‍.ഡി.എ നേതൃത്വം ഇത് തിരുത്താൻ നിർദ്ദേശിക്കുന്നില്ലെന്നും ആരോപണമുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അച്ചടിച്ചവയിലാണ് പ്രിന്‍റും പബ്ലിഷറും രേഖപ്പെടുത്താതിരുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസ് പറഞ്ഞു. 2004 ല്‍ പോപ്പിന്റെയും മദർ തെരേസയുടെയും ചിത്രങ്ങൾ വെച്ച് പോസ്റ്റര്‍ അടിച്ചതിന് പി.സി തോമസിനെതിരെ നടപടി ഉണ്ടായിട്ടുണ്ട്.

TAGS :

Next Story